സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം.
ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്.
ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം.
രാത്രി ഉറക്കത്തില്‍ നിന്നുണര്‍ന്ന ശേഷം നിസ്‌ക്കരിക്കുന്ന പ്രത്യേക നിസ്‌ക്കാരമാണ് തഹജ്ജുദ്.ഇതിന്റെ റക്അത്തുകളുടെ എണ്ണം എത്രയുമാവാം.ഇത് റബ്ബിലേക്കുള്ള സാമീപ്യം വര്‍ദ്ധിപ്പിക്കുകയും ശാരീരിക രോഗങ്ങളെ തടയുകയും പാപമോചിതനും കുറ്റവിമുക്തനാക്കുകയും ചെയ്യും.
സൂര്യന്‍ ശരിക്കും ഉയര്‍ന്നു കഴിയുന്നത് വരെ നിസ്‌ക്കരിക്കാവുന്നതാണ് ഇശ്‌റാഖ് നിസ്‌ക്കാരം.മഗ് രിബിന്റെ സുന്നത്തിനു ശേഷം ചുരുങ്ങിയത് രണ്ടും കൂടിയത് ഇരുപതും റക്അത്തും സുന്നത്തുണ്ട്.ഇതിന് സ്വലാത്തുല്‍ അവ്വാബീന്‍ എന്നാണ് പേര്.പള്ളിയില്‍ പ്രവേശിച്ചവന്‍ ഇരിക്കുന്നതിന്റെ മുമ്പ് രണ്ടു റക്അത്ത് തഹിയ്യത്തും സുന്നത്താണ്.സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും മഹത്വമര്‍ഹിക്കുന്ന ഒന്നാണ് തസ്ബീഹ് നിസ്‌ക്കാരം.തറാവീഹ്,പെരുന്നാള്‍ നിസ്‌ക്കാരങ്ങള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.
Comments
Post a Comment