Skip to main content

വിശ്വാസിയുടെ ഒരു ദിവസം

സൂര്യോദയത്തിന്റെ മുമ്പ് എഴുനേല്‍ക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്.സുബ്ഹ് ബാങ്കിന്റെ ഒരു മണിക്കൂര്‍ മുമ്പ് എഴുനേല്‍ക്കുന്നത് ഏറെ ഉപകാരപ്രദമാണ്.പുണ്യംനിറഞ്ഞ സമയത്ത് ധാരാളം നന്മകള്‍ ചെയ്യാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു.
അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഉറക്കില്‍ നിന്നും എഴുനേല്‍ക്കേണ്ടത്.മരിപ്പിച്ച ശേഷം എന്നെ വീണ്ടും ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും,അവനിലേക്ക് തന്നെയാണ് മടക്കം എന്നര്‍ത്ഥം വരുന്ന ദിക്ര്‍ ചൊല്ലണം.
ശേഷം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുക.മിസ്‌വാക്ക് ചെയ്യല്‍ സുന്നത്തായ സമയമാണിത്.ഇവയിലെല്ലാം സൂചിപ്പിക്കപ്പെട്ട മര്യാദകള്‍ പുലര്‍ത്തണം.ശേഷം വുളൂഅ് ചെയ്ത് ശേഷമുള്ള ദുആയും നടത്തുക.
ശേഷം തഹജ്ജുദ് നമസ്‌ക്കരിക്കുക.തുടര്‍ന്ന് അല്‍പം ഇസ്തിഗ്ഫാറും തസ്ബീഹും ചൊല്ലി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.സുബ്ഹ് ബാങ്ക് വിളിക്കും വരെ ഖുര്‍ആന്‍ പാരായണം ചെയ്യുക.
ബാങ്ക് വിളിച്ചാല്‍ പള്ളിയില്‍പോവുക.സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും കൂടെക്കൂട്ടുക.വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇടതുകാല്‍ വെച്ച് ദിക്ര്‍ ചൊല്ലാന്‍ മറക്കരുത്.വുളൂ വീട്ടില്‍ നിന്നെടുത്ത് പുറപ്പെടുക.ഓരോ നിസ്‌ക്കാരത്തിലും ഇത് പാലിക്കുക.
പള്ളിയില്‍ കയറുമ്പോള്‍ വലതുകാല്‍ വെച്ച് ദിക്ര്‍ ചൊല്ലുക.ഇഅ്തികാഫിന്റെ നിയ്യത്തും കരുതുക.സുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇഖാമത്ത് വരെയുള്ള സമയം മറ്റുള്ളവര്‍ക്ക് ശല്യമാവാത്തവിധം ദിക്‌റുകളും തസ്ബീഹും ചൊല്ലുക.
ജമാഅത്തില്‍ പങ്കെടുത്ത് ദിക്‌റും ദുആയും കഴിഞ്ഞ ശേഷം സൂര്യന്‍ ഉദിക്കുന്ന സമയം വരെ പള്ളിയില്‍ നിന്നിറങ്ങാതെ ദിക്‌റുകള്‍ ചൊല്ലിയും ഖുര്‍ആന്‍ പാരായണം ചെയ്തും ഇഅ്തികാഫിരിക്കണം.ളുഹായുടെ സമയമായാല്‍ നമസ്‌ക്കരിച്ച ശേഷം മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കു.
സുബ്ഹി നമസ്‌ക്കരിച്ച ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെയുള്ള സമയം ഉറങ്ങരുത്.ഭക്ഷണം കഴിക്കുമ്പോളും മറ്റെല്ലാ സമയങ്ങളിലും സുന്നത്തുകള്‍ പാലിക്കണം.ഓരോ വഖ്തും ജമാഅത്തായി നമസ്‌ക്കരിക്കണം.അനാവശ്യമായി സംസാരിച്ചിരിക്കുന്നതും അങ്ങാടികളിലും മറ്റിടങ്ങളിലും സമയം കളയുന്നതും ഒഴിവാക്കണം.
കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നത് ഏറെ പുണ്യമുള്ള കാര്യമാണ്.ഈ നിയ്യത്ത് മനസ്സില്‍ കരുതുകയും വേണം.ജോലികള്‍ക്കിയില്‍ നമസ്‌ക്കാരം,മതനിയമങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കരുത്.ജോലിയില്ലാത്തവര്‍ ഉപകാരം ലഭിക്കുന്ന കാര്യങ്ങളില്‍ മുഴുകണം.മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തണം.പകല്‍ സമയത്ത് അമിതമായി ഉറങ്ങരുത്.
മഗ്‌രിബ്-ഇശാഅ് നമസ്‌ക്കാരങ്ങള്‍ക്കിടയിലുള്ള സമയം ഏറെ പുണ്യകരമാണ്.സൂറത്തുല്‍ വാഖിഅ,തബാറക,യാസീന്‍ തുടങ്ങിയ സൂറത്തുകളും ഹദ്ദാദും ഈ സമയത്ത് പാരായണം ചെയ്യുക.രാത്രി ഭക്ഷണം ഇശാഅ് നമസ്‌ക്കാരത്തിന് മുമ്പാക്കലാണ് നല്ലത്.വിത്ര്‍ നമസ്‌ക്കാരം മറക്കരുത്.തഹജ്ജുദിന് എണീക്കുമെന്നുറപ്പുള്ളവര്‍ക്ക് അപ്പോള്‍ വിത്ര്‍ നമസ്‌ക്കരിക്കാം.
ഇശാ നമസ്‌ക്കാരം കഴിഞ്ഞ് അധികം താമസിക്കാതെ ഉറങ്ങുക.ഇശാഇനു ശേഷം വെറുതെ സമയം കളയരുത്.നേരത്തെ ഉറങ്ങുന്നവര്‍ക്കെ നേരത്തെ എഴുനേല്‍ക്കാനും ഇബാദത്തുകള്‍ ചെയ്യാനും സാധിക്കൂ.ഉറങ്ങുമ്പോള്‍ സുന്നത്തുകള്‍ പാലിക്കുക.


Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...