Skip to main content

നിസ്‌ക്കാരം

ഇസ് ലാമിന്റെ മൂലപ്രമാണങ്ങളിലെ അതശ്രേഷ്ഠമായതാണ് നിസ്‌ക്കാരം.മുന്‍കാല വേദങ്ങളില്‍ മുഹമ്മദ് നബി (സ്വ)യുടെ സമുദായത്തെ പരിചയപ്പെടുത്തുന്നത്ത് നമസ്‌ക്കാരം നിലനിര്‍ത്തുന്നവരായിട്ടാണ്.ഓരോ ഫര്‍ള് നിസ്‌ക്കാരവും അടുത്ത നിസ്‌ക്കാരം വരെയുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്ന് ഹദീസില്‍ കാണാം.മുസ്ലിംകളും മറ്റുള്ളവരും തമ്മിലുള്ള അന്തരം നമസ്‌ക്കാരം ഉപേക്ഷിക്കലാണെന്ന് നബി (സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
'നിങ്ങളില്‍ ഒരാളുടെ വീട്ടുപടിക്കലിലൂടെ ഒഴുകുന്ന നദിയില്‍നിന്ന് അഞ്ചുനേരം അയാള്‍ കുളിക്കുകയാണെങ്കില്‍ തന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ..?' ഒരിക്കല്‍ സ്വഹാബത്തിനോടായി നബി (സ്വ) തങ്ങള്‍ ചോദിച്ചു.'ഇല്ല' അവര്‍ പ്രതിവചിച്ചു.'അപ്രകാരമാണ് അഞ്ചുനേരത്തെ നിസ്‌ക്കാരവും'നബി തങ്ങള്‍ പറഞ്ഞു.
നമസ്‌ക്കാരം ഉപേക്ഷിക്കുന്നവന് ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല.നിസ്‌ക്കാരം പിന്തിപ്പിക്കുന്നതും അശ്രദ്ധമായി നമസ്‌ക്കരിക്കുന്നതും ശരിയല്ല.ഇത്തരക്കാര്‍ക്കാര്‍ക്കാണ് വൈല്‍ എന്ന നരകമെന്ന് ഖുര്‍ആനിലുണ്ട്.നിസ്‌ക്കാരം ഖളാഅ് ആകാതെ സൂക്ഷിക്കുകയും വേണം.ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്ത സമയം തന്നെ വീട്ടുകയും വേണം.
ഒറ്റക്ക് നിസ്‌ക്കരിക്കുമ്പോഴും ഇമാമിനോടൊപ്പമാകുമ്പോഴും സലാം വീട്ടക്കഴിഞ്ഞാല്‍ ദിക്ര്‍,പ്രാര്‍ത്ഥന,സുന്നത്ത് നിസ്‌ക്കാരങ്ങള്‍ തുടങ്ങിയവ മറക്കരുത്.

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...