Skip to main content

ശഅബാന്‍.

പരിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യുന്ന മാസങ്ങളില്‍ രണ്ടാമത്തേതും. നബി (സ) തങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാന്‍.
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: റജബു അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളആന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.
റജബ് മാസത്തിലും ശഅബാന്‍ മാസത്തിലും എല്ലാവിശ്വാസികളും തൗബ ചെയ്തും,സ്വദഖകളുംചെയ്തും, നോമ്പ് അനുഷ്ടിച്ചും പരിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്യുകയാണ് തൗബ ചെയ്ത് ദോഷങ്ങളെ പോരുപ്പിക്കുക എന്നത് യഥാര്ത വിശ്വാസിയുടെ അടയാളമാണ്.
നബി (സ) തങ്ങള്‍ പറഞ്ഞു.ഒരു വര്‍ഷം മരണപ്പെടുന്നവരുടെ കണക്കവതരിപ്പിക്കപ്പെടുന്നത് ശഅബാന്‍ മാസത്തിലാണ്. അതിനാല്‍ എന്‍റെ അവധി രേഖപ്പെടുത്തുന്നത് ഞാന്‍ എന്‍റെ റബ്ബിന്‍റെ ആരാധനയിലും സല്‍പ്രവര്‍ത്തനങ്ങളിലുമായിരിക്കെ ആകാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു .( ദുര്‍റല്‍ മന്‍സൂര്‍ 4/402 ).
അള്ളാഹുവിന്റെ മുഴുവന്‍ അടിമകളിലേക്കും ശഅബാന്‍ പതിനഞ്ചിന്‍റെ (ബറാഅത്ത്) രാത്രിയില്‍ അവന്‍റെ അനുഗ്രഹത്തിന്‍റെനോട്ടം ഉണ്ടാകുമെന്ന് (നബി സ ) പരഞ്ഞതായിട്ട് ബൈഹഖി റിപ്പോർട്ട്‌ ചെയ്യുന്നു.

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...