Skip to main content

ദന്ത ശുദ്ധീകരണം

ദന്തശുദ്ധീകരണം എപ്പോഴും സുന്നത്താണ്.ഏതു വായയിലെ ദുര്‍ഗന്ധം നീക്കി ശുദ്ധി നല്‍കുന്നു.അള്ളാഹുവിന്റെ പ്രീതി പ്രദാനം ചെയ്യുകയും ചെയ്യുന്നു.മിസ്‌വാക്ക് ചെയ്യുന്നതിലൂടെ എഴുപതില്‍പരം നന്മകള്‍ നേടാന്‍ കഴിയുമെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
എല്ലാ നിസ്‌ക്കാര സമയത്തും,വുളൂഅ് വേളയിലും,വീട്ടില്‍ പ്രവേശിക്കുമ്പോള്‍,പള്ളിയില്‍ പ്രവേശിക്കുമ്പോള്‍,ഉറങ്ങുമ്പോഴും ഉണരുമ്പോഴും,അത്താഴസമയം,വായക്ക് ദുര്‍ഗന്ധമുണ്ടാവുക,മരണമാസന്നമാവുക,ഖുര്‍ആന്‍-ഹദീസ് പകര്‍ന്നു കൊടുക്കുക;ഈ സമയങ്ങളിലെല്ലാം മിസ്‌വാക്ക് ചെയ്യല്‍ സുന്നത്താണ്.
കൈവിരലല്ലാത്ത ശുദ്ധിയുള്ള എല്ലാം കൊണ്ടും മിസ് വാക്ക് ചെയ്യാം.അറാക്കുകൊണ്ടാവലാണ് ഏറ്റവും ഉത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.മിസ്‌വാക്ക് ചെയ്യുമ്പോള്‍ പ്രത്യേകം നിയ്യത്ത് വേണം.ഭക്ഷണത്തിനുശേഷം മിസ് വാക്ക് ചെയ്യുന്നതിന് മുമ്പായി പല്ലുകള്‍ക്കിടയിലെ മാലിന്യങ്ങള്‍ കുത്തിയെടുത്തു നീക്കം ചെയ്യേണ്ടതാണ്.
പെരുവിരലിനും ചെറുവിരലിനും മീതെയായും മധ്യത്തിലെ മൂന്നുവിരലുകളുടെ ഉള്‍ഭാഗത്തുമായാണ് മിസ്‌വാക്ക് പിടിക്കേണ്ടത്.വായയുടെ വലതുഭാഗത്തുനിന്ന് തുടങ്ങണം.പല്ലിന്റെ ഉള്ളും പുറവും വിലങ്ങനെയാണ് തേക്കേണ്ടത്.നീളത്തില്‍ ചെയ്യുന്നത് ഗുണകരമല്ല.നാവില്‍ നീളത്തിലാണ് മിസ്‌വാക്ക് ചെയ്യേണ്ടത്.  

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...