Skip to main content

അഹ്'ലു ബൈത്

നബികുടുംബമെന്നാൽ നബി(സ)യുടെ രണ്ടാമത്തെ പിതാമഹൻ (ജദ്ദ്) ഹാശിമിന്റെയും സഹോദരൻ മുത്ത്വലിബിന്റെയും മക്കളിൽ നിന്നു വിശ്വസിച്ചവരെന്നാണുദ്ദേശ്യം. ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ) തങ്ങൾ ഒരു ഖുത്വുബയിൽ ഇങ്ങനെ പ്രസ്താവിച്ചതായുണ്ട്. " എന്റെ കുടുംബത്തിന്റെ (അഹ്ലുബെെത്ത്) കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ കുറിച്ചോർമ്മപ്പെടുത്തുന്നു." ഇങ്ങനെ മൂന്നു പ്രാവശ്യം നബി(സ) തങ്ങൾ പ്രസ്താവിച്ചു. റിപ്പോർട്ടറായ സെെദുബ്നു അർഖമി(റ) നോടു ചോദിക്കപ്പെട്ടു. 'ആരാണു നബിയുടെ അഹ്ലുബെെത്ത്?' അദ്ദേഹം പറഞ്ഞു: നബി(സ) തങ്ങൾക്കു ശേഷം സകാത്തു കൊടുക്കൽ നിഷിദ്ധമായവരാണു നബികുടുംബം. അതാരെന്നു വീണ്ടും ചോദ്യം. "അലിയുടെ കുടുംബം, അഖീലിന്റെ കുടുംബം, അബ്ബാസിന്റെ കുടുംബം". എന്നു സെെദി(റ) ന്റെ മറുപടി. ഹാശിം പരംബര മാത്രമേ സെെദ്(റ) ഇവിടെ എണ്ണിയിട്ടുളളൂവെന്കിലും ' ഞങ്ങൾ ഹാശിമിന്റെ മക്കളും മുത്തലിബിന്റെ മക്കളും ഒന്നാണ്- ഒരു പദവിയിലാണ്' എന്ന പ്രസിദ്ധ ഹദീസു ചേർത്തു വായിച്ചാൽ നബികുടുംബം ഹാശിം- മുത്ത്വലിബു വംശജരാണെന്നു വ്യക്തമാകും.
'ആലുന്നബി'(നബികുടുംബം) അല്ല 'അഹ്ലുൽബെെത്ത്' (നബിയുടെ വീട്ടുകാർ) എന്നും അലി(റ), ഫാത്വിമ(റ), ഹസൻ(റ) ഹുസെെൻ(റ), ഇവരുടെ മക്കൾ എന്നിവർ മാത്രമാണ് 'അഹ്ലുൽബെെത്ത്' എന്നും ഒരു പ്രബല പക്ഷം സമർത്ഥിക്കുന്നുണ്ട്. ആലും അഹ്ലുബെെത്തും ഒന്നാണെന്ന വീക്ഷണം പ്രമാണിച്ചു കൊണ്ടാണു മേൽപ്രകാരം കുറിച്ചത്.
നബികുടുംബത്തിൽ നിന്നും വിശിഷ്ടരാണ് അലി(റ) യുടെ മക്കൾ. ഇവരെ 'അലവിയ്യ്' എന്നു പ്രത്യേകം പറയുന്നു. ഇവരിൽ കൂടുതൽ വിശിഷ്ടരാണു ഹസ്റത്ത് അലി(റ) ക്കു ഫാത്വിമ(റ) യിൽ ജനിച്ച മക്കൾ. നബികുടുംബം എന്നതിലുപരി 'നബിയുടെ സന്താനങ്ങൾ'(ദുർരിയ്യത്ത്) എന്ന പദവി കൂടി ഇവർക്കുണ്ട്. ഇവരിൽ ഹസൻ(റ), ഹുസെെൻ(റ) എന്നീ രണ്ടു പുത്രന്മാരുടെ മക്കളും അതിവിശിഷ്ടരാണ്. അവരും നബി (സ) തങ്ങളുടെ മക്കളാണ്. ഇവർക്കു പരിമിതമായി പില്ക്കാലത്തുപയോഗിച്ചുവന്ന സ്ഥാനപ്പേരാണു 'ശരീഫ്' എന്നത്. ആദികാലങ്ങളിൽ നബികുടുംബത്തിൽ പെട്ടവർക്കെല്ലാം സയ്യിദെന്ന പോലെ ശരീഫ് എന്നും ഉപയോഗിച്ചിരുന്നു. ഹസനീ, ഹുസെെനീ, അലവീ, ജഅ്ഫരീ, അഖീലീ, അബ്ബാസീ വ്യത്യാസമില്ലാതെ നബികുടുംബത്തിലെ എല്ലാവരെയും ശരീഫെന്നു വിളിക്കുന്ന ഈ രീതിയാണു ഹിഫിള് ദഹബി(റ) തന്റെ താരീഖിൽ അവലംബിച്ചിട്ടുളളത്. ഇബ്നുമാലികിന്റെ പ്രസിദ്ധമായ അൽഫിയ്യ:യിൽ 'വ ആലിഹിൽ മുസ്തക്മിലീന ശ്ശുറഫാ' എന്നു പറഞ്ഞിട്ടുളളതും ഈ നിലയ്ക്കാണ്. പക്ഷേ, മിസ്വ'റിലെ ഫാത്വിമീ ഖലീഫമാരുടെ സ്ഥാനലബ്ധിയോടെ ശരീഫ് എന്ന വിശേഷണം ഹസൻ (റ), ഹുസെെൻ (റ) എന്നിവരുടെ മക്കളിൽ മാത്രം പരിമിതമായി. ഇങ്ങനെ നബികുടുംബത്തിൽ നിന്നും അതിവിശിഷ്ടരായ സയ്യിദുമാരെ മാത്രം' സയ്യിദ്ശരീഫ്' എന്നു വിശേഷിപ്പിക്കുന്നതാണു പിൽക്കാലത്തെ രീതി. നബികുടുംബം തന്നെ പദവിയുടെ കാര്യത്തിൽ തുല്യരല്ലെന്നും അവരിൽ തന്നെ അതിവിശിഷ്ടന്മാരുണ്ടെന്നും ഇതിൽ നിന്നും വ്യക്തമായല്ലോ. (ഫതാവൽ ഹദീസിയ്യ:165-168)

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...