Skip to main content

നോമ്പിന്റെ ഫർ ളുകൾ

1. നിയ്യത്ത്.
2. നോമ്പു മുറിയുന്ന കാര്യങ്ങളെതൊട്ട് പിടിച്ചു നില്ക്കധല്‍.
നിയ്യതിന്റെ പൂർണ രൂപം
نويت صوم غد عن أداء فرض رمضان هذه السنة لله تعالى
ഈ വര്ഷ ത്തെ അദാആയ ഫർ ളായ റമളാന്മാ സത്തിലെ നാളെത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോല്ക്കുവാൻ ഞാന്‍ കരുതുന്നു”.
നോമ്പ് തുറന്ന ഉടനെ അടുത്ത ദിവസത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുര്ദിസ 2/184, ബുശ്റല്‍ കരീം 2/91, 3/425, തര്ശീേഹ് 165).
എന്നാൽ ഇത് അത്താഴ ശേഷം പുതുക്കലും സുന്നത്താണ്
സുന്നത്ത് നോമ്പിനെപ്പോലെ സൂര്യോധയതിന്റെ ശേഷം നിയ്യത്ത് ചെയ്യ്താൽ ഫർളായ നോമ്പ് ബത്തിലാകുന്നതാണ്
നോമ്പു മുറിയുന്ന കാര്യങ്ങൾ
കരുതിക്കൂട്ടി ഛര്ദ്ദിോക്കുക
നോമ്പിന്റെ പകല്‍ സമയത്ത് കരുതിക്കൂട്ടി ലൈംഗിക ബന്ധത്തിലേര്പ്പെ ടുക
ഉള്ളിലേക്ക് വല്ല തടിയും കടക്കുക
ശുക്ളം പുറപ്പെടുവിക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നതാണ്

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...