Skip to main content

ജുമുഅയും വെള്ളിയാഴ്ചയും

വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌ക്കാരം നിസ്‌ക്കാരങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമാണ്.വെള്ളിയാഴ്ച ദിവസമാകട്ടെ ദിവസങ്ങളില്‍ വെച്ചേറ്റവും ഉന്നതവും.ലോകത്തിന്റെ തുടക്കവും ഒടുക്കവും ഈ ദിനത്തിലാണ്.പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയം ഈ ദിവസത്തിലുണ്ട്.ജമുഅ നമസ്‌ക്കാരവും ഖുത്വുബയും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ജുമുഅ ഉദ്ദേശിക്കുന്നയാള്‍ക്ക് വെള്ളിയാഴ്ച കുളിക്കല്‍ സുന്നത്താണ്.അതിരാവിലെ തന്നെ ജുമുഅക്ക് പുറപ്പെടുന്നതും പ്രത്യേകം സുന്നത്തുണ്ട്.അല്‍ കഹ്ഫ് പാരായണം ചെയ്യുക,സ്വലാത്ത് വര്‍ധിപ്പിക്കുക,നഖം മുറിക്കുക,ജുമുഅക്ക് നല്ല വസ്ത്രം (വെള്ള) ധരിക്കുക തുടങ്ങിയവ സുന്നത്തുകളില്‍ പെട്ടതാണ്.

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...