Skip to main content

ളുഹാ നിസ്കാരം

ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത് നിസ്കരിക്കലാണ് സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്ളുഹ്റ് വരെയാണ് ളുഹായുടെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറതുശ്ശംസും (വശ്ശംസി വളുഹാഹാ) സൂറത്തുള്ളുഹായും (വള്ളുഹാ വല്ലൈലി) ഈ സൂറത്തുകലോ അല്ലങ്കിൽ സൂറതുല്‍കാഫിറൂനയും ഇഖലാസ എന്നിവ ഒതുക
അബൂഹുറൈറ: (റ) പറയുന്നു. നബി (സ) മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്തു. എല്ലാ മാസത്തിലും ഏതെങ്കിലും മൂന്ന് ദിവസം നോമ്പനുഷ്ടിക്കല്‍, രണ്ട് റക്അത്ത് ളുഹാ നിസ്‌കരിക്കല്‍, ഉറങ്ങുന്നതിന് മുമ്പേ വിത്ര്‍ നിസ്‌കരിക്കല്‍ (ബുഖാരി, മുസ്‌ലിം).
ഇബ്‌നു ഉമര്‍ (റ) പറയുന്നു: യുദ്ധം ചെയ്യാന്‍ വേണ്ടി ഒരു സേനയെ നബി (സ) നിയോഗിച്ചു. അവര്‍ വിജയിക്കുകയും ഗനീമത്ത് നേടിവേഗം തിരിച്ചെത്തുകയും ചെയ്തു. ഇത് ജനങ്ങളെ അത്ഭുതപ്പെടുത്തി. ഇവര്‍ പെട്ടെന്ന് തിരിച്ചെത്തിയതും ഗനീമത്ത് നേടിയതും അവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത് കേട്ട തിരുമേനി (സ) പറഞ്ഞു. ഇതിനേക്കാള്‍ പെട്ടെന്ന് ഗനീമത്ത് നേടാനുതകുന്നതും ലക്ഷ്യം നേടി വേഗം മടങ്ങിയെത്താവുന്നതുമായ ഒരു കാര്യം ഞാന്‍ പറഞ്ഞ് തരാം. വുളൂഎടുത്ത് പള്ളിയില്‍ പോയി ളുഹാ നിസ്‌കരിക്കലാണത്. (ത്വബ്‌റാനി, അഹമ്മദ്)
നബി(സ) പറഞ്ഞു സ്വര്‍ഗത്തില്‍ ളുഹാ എന്ന് പേരുള്ള ഒരു ഗെയ്റ്റുണ്ട്. ഖിയാമത്ത് നാളായാല്‍ അവിടെ വെച്ച് വിളിച്ച് പറയും: ളുഹാ നിസ്‌കാരം പതിവായിരുന്നവര്‍ എവിടെയാണ് ? ഇതാ നിങ്ങള്‍ക്കുള്ള ഗെയ്റ്റ്. അല്ലാഹുവിന്റെ റഹ്മത്താലെ ഇതിലെ പ്രവേശിക്കൂ. (ത്വബ്‌റാനി)

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...