Skip to main content

ബദർ ശുഹദാക്കൾ

1700 വർഷങ്ങൾക്കു മുൻബ്ഇരുണ്ട യുഗത്തിൽ ജീവിക്കുന്നവരെ സത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലേക്ക് പ്രവാചകർ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം കൊണ്ട് വരുമ്പോൾ ഉള്ള അവസ്ഥ എന്തെന്ന് ആലോചിക്കുമ്പോൾ നമ്മൾക്ക് ഒന്നും മനസ്സിലാകാത്ത ഒരുസത്യമാണ് സ്വഹബത് അന്ന് മനസ്സിലാക്കിയത് അതുകൊണ്ടാണ് ഇസ്ലാമിന് വേണ്ടി അവർ ജീവന നല്കിയത് അവരെ കൊണ്ടാണ് ഇന്ന് നമ്മള്ക്ക് സുഖമായി യാതൊരു ബുദ്ധിമുട്ടുംഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത്, ആ പ്രവാചകരേയും സ്വഹബതിനെയും ഓര്ക്കാതെ എങ്ങിനെയാണ്‌ ഒരു വിശ്വാസിക്ക് മുസ്ലിമായി ജീവിക്കാൻ കഴിയുക അവരിൽ നിന്നും അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും സ്ഥാനം ഉള്ളവർ ബദർ ശുഹദാക്കൾ ആണല്ലോ ബദറിൽ പങ്കെടുക്കാനോ രക്തസാക്ഷിത്വം വഹിക്കാനോ സൌഭാഗ്യം ലഭിച്ചവരെ അതീവ ബഹുമാനാദരവുകളോടെയാണ് മുസ്‌ലിം ലോകം ഇന്നും വീക്ഷിക്കുന്നത്.
ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബികൾ 14 പേരാണ്അതിൽ 6 മുഹാജിറുകളും 8 അന്‍സ്വാരികളുമാണ് മുഹാജിറുകളായ ശുഹദാക്കള്‍
ഉബൈദതുബ്നു ഹാരിസ്(റ), ഉമൈറുബ്നു അബീ വഖാസ്(റ), ദുശ്ശിമാലൈനിബ്നു അബൂ അംറ്(റ), ആഖിലുബ്നുല്‍ ബുകൈര്‍(റ), മിഹ്ജഅ് മൗലാ ഉമറുബ്നില്‍ ഖത്വാബ്(റ), സ്വഫ്വാനുബ്നു ബൈളാഅ്(റ) എന്നിവരാണ്.അന്‍സ്വാരികളായ ശുഹദാക്കള്‍
സഅ്ദുബ്നു ഖൈസമ(റ), മുബശ്ശിറുബ്നു അബ്ദില്‍ മുന്‍ദിര്‍(റ), യസീദുബ്നുല്‍ ഹാരിസ്(റ), ഉമൈറുബ്നുല്‍ ഹുമാം(റ), റാഫിഅ് ബ്നുല്‍ മുഅല്ല(റ), ഔഫ് ബ്നുല്‍ ഹാരിസ്ബ്നു രിഫാഅത്ത്(റ), മുഅയ്യിദ് ബ്നുല്‍ ഹാരിസ് ബ്നു രിഫാഅ(റ) എന്നിവരുമാണ് .
പരിശുദ്ധ റമളാന്‍ പതിനേഴു വെള്ളിയാഴ്ചയായിരുന്നു ആ യുദ്ധം. ഒരു ഭാഗത്ത് അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട 600 അങ്കിധാരികളും 100 കുതിരപ്പടയാളികളും 100 കുന്തപ്രയോഗക്കാരുമുള്‍പ്പെടെയുള്ള സൈന്യവും തൊട്ടടുത്ത് നബി(സ.അ.)യുടെ കൂടെയുള്ള സ്വഹാബികളും 70 ഒട്ടകങ്ങളും 6 കുതിരകളും മാത്രമുള്ള ചെറിയ സൈന്യവും തമ്പടിച്ചു.ആ വർഷം റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും സ്വഹാബാക്കള്‍ നോമ്പുകാരുമയിരുന്നു, ഇങ്ങനെ സ്വന്തം ജീവൻ അർപ്പിച് കൊണ്ടാണ് അവർ ഇസ്ലാമിനെ പടുത്ഉയര്തിയത്.
ബദർ ദിനത്തിൽ അവരെ സ്മരിക്കുക വഴി പുണ്ണ്യം നേടാന്‍ അള്ളാഹു നമുക്ക് തൗഫീഖ് നല്കുകയും നാളെ ബദ് രീങ്ങളോട് കൂടെ സ്വര്ഗീയ പൂങ്ക്വനത്തിൽ നമ്മെ അവൻ ഒരുമിച്ചു കൂട്ടുകയും ചെയ്യുമാറാകട്ടെ...ആമീൻ

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...