Skip to main content

ളുഹാ നിസ്കാരം (صلاة الضحى)

സുന്നത്ത് നിസ്കാരങ്ങളില്‍ പ്രധാനപ്പെട്ടതും ഏറെ പ്രതിഫലമുള്ളതുമായ ഒന്നാണ് ളുഹാ നിസ്കാരം.
സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللَّهُ مسلم، 1176
മആദത്(റ)യില്‍ നിന്ന് നിവേദനം. മഹതി പറയുന്നു: ““ഞാനൊരിക്കല്‍ ആഇശാ ബീവി(റ)യോട് ചോദിച്ചു. നബി(സ) തങ്ങള്‍ പതിവായി എത്ര റക്അത്തായിരുന്നു ളുഹാ നിസ്കരിച്ചിരുന്നത്?’’‘’ ““നാല് റക്അത്ത്. ചിലപ്പോള്‍ വര്‍ധിപ്പിക്കാറുമുണ്ട്’’‘’ (മുസ്ലിം).
ഈരണ്ട് റക്അത്തായി നിസ്കരിക്കുകയും നിസ്കാര ശേഷം ഖുർആൻ ഓതുകയും,ദുഅ ചെയ്യുകയും ചെയ്യുക.
ളുഹാ നിസ്കാരം പതിവാക്കുന്നവരിൽ അള്ളാഹു തആല നമ്മെയും ഉള്പെടുതട്ടെ ........ആമീൻ

Comments