Skip to main content

സ്ത്രീകൾ സ്വലാത്ത്, ദിക്ർ മജ്ലിസുകളിലേക്കോ?

സ്വലാത്ത്, ദിക്റ്, ബുർദ്ദ തുടങിയ മജ്ലിസുകളിൽ പങ്കെടുക്കൽ സുന്നത്താണ്. ഇത്തരം സുന്നത്തായ കാര്യങൾക്ക് സ്ത്രീകൾ പോകാൻ പാടുള്ളതല്ല.
സുന്നത്തായ കാര്യങൾ നേടാൻ ദൈർഘ്യംകുറഞ്ഞ യാത്രയാണെങ്കിൽ പോലും തനിച്ചോ മറ്റു സ്ത്രീകളുടെ കൂടെയോ സ്ത്രീ യാത്ര ചെയ്യൽ ഹറാമാണ്. (നിഹായ 3/250, ശർവാനി 4/25) സ്വലാത്തും ദിക്റും സുന്നത്താണല്ലോ സുന്നത്തായ കാര്യങൾക്ക് സ്ത്രീ മറ്റു സ്ത്രീകളോടൊപ്പവും പുറപ്പെടാൻ പാടില്ല. (തുഹ്ഫ 4/25)
സുന്നത്തായ ഹജ്ജിനും നിർബന്ധമില്ലാത്ത മറ്റു കാര്യങൾക്കും സ്ത്രീ ഒന്നോ അതിൽ കൂടുതലോ സ്ത്രീകളോടൊപ്പമോ ആയാലും പോകാൻ പാടില്ല. (മുഗ്നി 1/467)
സുന്നത്തിനു വേണ്ടി സ്ത്രീ എത്ര സ്ത്രീകളുടെ കൂടെയാണെങ്കിലും പുറപ്പെടൽ അനുവദനീയമല്ല നിർബന്ധമല്ലാത്ത എല്ലാ യാത്രകളും അപ്രകാരം തന്നെയാണ്. (ബുജൈരിമീ അലൽ ഖതീബ് 3/191, ബുജൈരിമീ അലൽ മൻഹജ് 6/36) അപ്പോൾ അവളുടെ യാത്ര ഫർളല്ലാത്തതിന്ന് സ്ത്രീകളുടെ കൂടെ തന്നെ നിരുപാധികം ഹറാം തന്നെയാണ്. (ശർഹ് ബാ ഫള്ല് 2/220)
അബൂ ദർറ് (റ) വിനെ തൊട്ട് ഉദ്ദരിച്ച ഹദീസ് "ദിക്റിൻറെ മജ്ലിസുകളിലേക്ക് പോവൽ 1000 റക്അത്ത് നിസ്കരിക്കുന്നതിനേക്കാൾ പുണ്യമാണ്" എന്ന് ഇഹ്യാ ഉലൂമിദ്ദീനിൽ പ്രസ്താവിച്ച ഇമാം ഗസ്സാലി (റ) തന്നെ പറയുന്നു: നിസ്കാരങൾക്ക് പള്ളികളിലേക്കും ദിക്റിൻറെ മജ്ലിസുകളിലേക്കും സ്ത്രീകൾ പോകുന്നത് നാശം ഭയപ്പെട്ടാൽ അവരെ തടയൽ നിർബന്ധമാണ്. (ഇഹ്യാ ഉലൂമിദ്ദീൻ 2/295)
സ്ത്രീകൾ ദിക്റിൻറെ മജ്ലിസുകളിലേക്ക് വരുന്നത് തടയൽ നിർബന്ധമാണെന്ന് ഫതാവൽ കുബ്റാ 1/203ലും അൽ അൻവാർ 2/357ലും റൂഹുഉൽ ബയാൻ 9/19ലും മറ്റും പറഞ്ഞിട്ടുണ്ട്.
എന്നാൽ ഉമ്മു അതിയ്യത് എന്നവരൈടെ ഹദീസ് ബുഖാരിയിലും മുസ്ലിമിലും വന്നതിൽ "നബി (സ) പറഞ്ഞു: നന്മയിലും മുസ്ലിമീങളുടെ പ്രാർതഥനയിലും അവർ പങ്കെടുക്കട്ടെ" എന്നുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി (റ) പറയുന്നു: "ആയിഷ പറഞ്ഞു: സ്ത്രീകൾ ഈകാലഘട്ടത്തിൽ ചെയ്യുന്ന കാര്യങൾ നബി (സ)ക്ക് എത്തിച്ചു വെങ്കിൽ (നബി യുടെ കാലത്തുണ്ടായിരുന്നെങ്കിൽ) ബനൂ ഇസ്റാഈല്യരായ സ്ത്രീകളെ തടഞ്ഞതു പോലെ നബി (സ) ഈ സ്ത്രീകളെ തടയുമായിരുന്നു" എന്ന് മാത്രമല്ല നാശങളും തിന്മയുടെ കാരണങളും ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്. ആദ്യ കാലഘട്ടം അങനെയല്ല (അൽ മജ്മൂഅ 9/5)
ഉമ്മു അതിയ്യത് എന്നവരുടെ ഹദീസ് പറഞ്ഞു കൊണ്ട് തന്നെ ഇമാം ഹിസ്നീ (റ) വിശദീകരിക്കുന്നു: അന്ന് മുസ്ലിംകൾ കുറവായിരുന്നു. അവരെ കൊണ്ട് ആദിക്യം കിട്ടാൻ വേണ്ടി നബി (സ) സമ്മതം കൊടുത്തതാണ്. ആകാലം നിർഭയം ഉള്ളതായരുന്നു. അന്ന് നാശമില്ല അതു കൊണ്ട് ഇന്ന് സ്ത്രീകൾ പുറപ്പെടുന്നത് ഹറാം തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയും, ഫത്'വാ നൽകുകയും വേണം അതാണ് ശരി. (കിഫായത്തുൽ അഖ്യാർ 1/149, ഫതാവൽ കുബ്റാ 1/204).
സ്ത്രീകൾ പള്ളികളിലേക്കും പുരുഷൻമാരുടെ ജമാഅത്തിലും പോവൽ മാത്രമല്ല പാടില്ലാത്തത്. "ജമാഅത്ത് നടക്കുന്ന ഏതു സ്ഥലത്തും പുരുഷൻമാർ അല്ലാത്തവരുടെ ജമാഅത്തിൽ ആയാലും പുറപ്പെടാൻ പാടില്ല. (ഖൽയൂബി 1/222, ഹാശിയത്തുൽ ജമൽ 2/278) അപ്പോൾ പള്ളികളിലേക്കെന്ന പോലെ മദ്റസകളിലേക്കോ മറ്റോ ആയാൽ പോലും പുറപ്പെടാൻ പാടില്ല.
ആണ്ടു നേർച്ച, മഖ്ബറ എന്നിവ തൊട്ടടുത്തായാൽ പോലുംസ്ത്രീ മറ്റു സ്രീകളുടെ കൂടെ അവിടങളിലേക്ക് ഭർത്താവിൻറെ സമ്മതം ഉണ്ടായാലും പോവൽ ഹറാം തന്നെ. ഫർളായ കാര്യങൾ പഠിപ്പിക്കാത്ത ഖുർആൻ ക്ലാസായാലും സ്ത്രീകൾ പോകുന്നത് ഹറാം തന്നെ. സ്ത്രീകൾ വീട്ടിൽ വെച്ച് നിസാകരിക്കുകയും സ്വലാത്തും ദിക്റും ഹദ്ദാദും ബുർദ്ദയും അസ്മാഉൽ ബദ്റും മറ്റു ദിക്റുകളെല്ലാം തന്നെ വീട്ടിൽ വെച്ച് ചെയ്തു വരികയാണ് വേണ്ടത്.
സത്യം സത്യമായി മനസ്സിലാക്കി പ്രവർത്തിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ...

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...? അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..? ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത് 1⃣ ● രക്തബന്ധം 2⃣ ● വിവാഹബന്ധം 3⃣ ● മുലകുടി ബന്ധം -------------------------------------------- 1⃣   👉🏻  രക്ത ബന്ധം ====================== a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍) b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം,  ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം) d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ ) e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ ) f) സഹോദരന്‍റെ പുത്രന്‍മാര്‍ g) സഹോദരിയുടെ പുത്രന്‍മാര്‍ 2⃣   👉  വിവാഹബന്ധം ====================== a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ ) b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ ) c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (...