വിശുദ്ധ റമളാൻ കഴിഞ്ഞ ഉടനെ നമ്മുടെ വീടുകളിൽ 6 നോമ്പ് പതിവായി എടുക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നാൽ അതിന്റെ പ്രതിഫലത്തെ കുറിച്ച നാം ആരും ചിന്തിക്കാറില്ല. ആ നോമ്പിനുവലിയ പ്രതിഫലം ഉണ്ട്. അതിനെ കുറിച് നമ്മുടെ നേതാവ് അഷ്റഫുൾ ഖൽഖ് മുഹമ്മദ് മുസ്തഫാ (സ) പറയുന്നു
"ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്" (മുസ്ലിം)
(قال رسول الله – صلى الله عليه وسلم -: من صام رمضان ثم أتبعه ستاً من شوال كان كصيام الدهر [رواه مسلم
ഈ നോമ്പുകള്‍ ശവ്വാല്‍ രണ്ട് മുതല്‍ തുടര്‍ച്ചയായി നോല്‍ക്കലാണ് ഉത്തമം. എന്നാല്‍ ശവ്വാല്‍ മാസത്തില്‍ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും സുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.
Comments
Post a Comment