ആശൂറാഅ് ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട കാര്യമാണ് നോമ്പ് നോൽക്കൽ . അംര്‍ ഇബ്നുല്‍ ആസ്വിയില്‍ നിന്ന് അബു മൂസാ അല്‍മദീനി ഉദ്ധരിച്ച ഹദീസില്‍ നബി (സ) പറയുന്നുണ്ട്: "ആശൂറാഹിന്‍റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്’. ആശൂറാഅ് ദിനത്തിലെ ദാനം ഒരു വര്‍ഷത്തെ ദാനങ്ങള്‍ക്കും തുല്യമാണ്. ആശൂറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു വിശാലത ചെയ്യുമെന്നാണ് ഹദീസില്‍ പറഞ്ഞിരിക്കുന്നത്.
അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്ലിം)
ഇബ്‌നുഅബ്ബാസ് പറയുന്നു: ``നബി(സ) ആശൂറാഅ് ദിവസം നോമ്പനുഷ്‌ഠിക്കുകയും അന്ന് നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. സ്വഹാബിമാര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്‌ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത്. അവിടുന്ന് പ്രതിവചിച്ചു: അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ് നാം ഒമ്പതിന് (താസൂആഅ്) നോമ്പനുഷ്‌ഠിക്കുന്നതാണ്. പക്ഷേ, അടുത്തവര്‍ഷം വരുന്നതിന് മുമ്പായി തിരുമേനി(സ) അന്തരിച്ചു.'' (മുസ്‌ലിം)

എല്ലാ മുഅമിനീങ്ങളും മുഹറം 9, 10 (താസൂആഅ്) ( ആശൂറാഅ്) ദിവസങ്ങളിൽ നോമ്പ് നോല്ക്കുക , നാഥൻ നമുക്ക് തൗഫീഖ് നല്കട്ടെ...അമീൻ
Comments
Post a Comment