ഇശാ നിസ്കാരത്തിന് ശേഷമുള്ള സുന്നത് നിസ്കാരത്തിന് ശേഷവും സുബ്‌ഹ് നിസ്കാരത്തിന് മുൻപുമായി നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരമാണ് വിത്‌ർ.ഇത് ചുരുങ്ങിയത് ഒരു റകത്തും കൂടിയാൽ പതിനൊന്ന് റകഅത്തുമാണ് നിസ്കരിക്കേണ്ടത്.വിത്റ് നിസ്കാരം ഓരോ രണ്ട് റക്അത് കഴിയുമ്പോഴും സലാം വീട്ടി പിരിച്ച് നിസ്കരിക്കലാണ് ഉത്തമം.
സ്വന്തമായോ മറ്റൊരാള്‍ മുഖേനയോ പ്രഭാതത്തിനു മുമ്പ് ഉണരുമെന്ന് ഉറപ്പുള്ളവര്‍ക്ക് പിന്തിക്കല്‍ ആണ് ഉത്തമം,എന്നാൽ ഉണരുമെന്ന് ഉറപ്പില്ലാത്തവര്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ വിതര്‍ നിസ്കരിക്കണം.
രാത്രിയുടെ അവസാനത്തിൽ എഴുന്നെൽക്കുമെന്നു ഉറപ്പില്ലത്തവാൻ ആദ്യത്തിൽ നിസ്കരിക്കുകയും ഉറപ്പുള്ളവൻ അവസാനത്തിൽ നിസ്കരിക്കുകയും ചെയ്യട്ടെ എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ ) رواه مسلم (755)
അബൂബകര്‍ (റ)ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെറ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍ (റ) വിത്രിന്റെ മുമ്പ് ഉറങ്ങി പിന്നെ വിതറും തഹജ്ജുദും നിസ്കരിക്കലായിരുന്നു പതിവ്. അവര്‍ രണ്ടു പേരും തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച നബി(സ)യോട് ഉണര്തിയപ്പോള്‍ അവിടന്ന് പറഞ്ഞു : അബൂബകര്‍ (റ)സൂക്ഷമത അവലംബിച്ചു. ഉമര്‍ (റ)ശക്തിയുംഅവലംബിച്ചു. ഉസ്മാന്‍ (റ) അബൂബകര്‍ (റ) ചെയ്തത് പോലെയും അലി (റ) ഉമര്‍ (റ)ചെയ്തത് പോലെയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Comments
Post a Comment