صلاة التهجدഫർള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് നിസ്കാരം. “ഖിയാമുല്ലൈല്‍’ എന്നും ഇതിന് പേരുണ്ട്. ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത്തിന്റെ ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ് നിസ്കാരം എന്നാൽ അത്താഴ സമയമാണ് ഏറ്റവും ഉത്തമം. അപ്പോൾ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്കാരമില്ല..ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും.
قال صل الله عليه وسلم: يعقد الشيطان على قافية رأس أحدكم إذا هو نام ثلاث عُقدٍ، يضرب على مكان كل عقدة: عليك ليلٌ طويل فارقد، فإن استيقظ فذكر الله انحلت عقدةٌ، فإن توضأ انحلت عقدة، فإن صلى انحلت عقدةٌ، فأصبح نشيطاً طيب النفس، وإلا أصبح خبيث النفس كسلان.
നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങളിലൊരാള്‍ ഉറങ്ങുമ്പോള്‍ പിശാച് വന്ന് പിരടിയില്‍ മൂന്ന് കെട്ടുകളിടും. എന്നിട്ടവന്‍ പറയും, നീണ്ട രാത്രി ഇനിയും ബാക്കിയുണ്ട്. സുഖമായി ഉറങ്ങിക്കോളൂ!”
“”തല്‍സമയം ഉണര്‍ന്ന് അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ട് അഴിഞ്ഞുപോവും. പിന്നീട് വുളൂ എടുക്കുമ്പോള്‍ രണ്ടാം കെട്ടും അഴിയും. അങ്ങനെയവന്‍ തഹജ്ജുദ് നിസ്കാരത്തിന് ഒരുങ്ങിയാല്‍ മൂന്നാമത്തെ കെട്ടും അഴിഞ്ഞ് പോകും. നേരം പുലരുമ്പോള്‍ അവന്‍ ഉന്മേഷവാനും ശുദ്ധ മനസ്കനുമായി കാണപ്പെടും. മേല്‍പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കിലോ, അലസനായും ദുശിച്ച മനസ്സിനുടമയുമായാണവന്‍ പ്രഭാതം കാണുക!” (ബുഖാരി, മുസ്‌ലിം).

തഹജ്ജുദ് നിസ്കാരം പതിവാക്കുന്നവരിൽ അള്ളാഹു തആല നമ്മെയും ഉള്പെടുതട്ടെ
Comments
Post a Comment