വിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ വലിയ പുണ്യമുള്ള കാര്യമാണ്.ഒരു മുഅമിനായ മനുഷ്യൻ തന്റെ ജീവിതത്തിൽ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ഖുർആൻ മുഴുവനായും (ഖതം തീർക്കൽ ) ഓതണം.
ഹബീബായ നബി (സ) തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ വിശുദ്ധ ഗ്രന്ഥം നൂറ്റാണ്ടുകളായി യാതൊരു മാറ്റ തിരുത്തലുകളും കൂടാതെ നിലനില്‍ക്കുകായും അവസാനനാള്‍ വരെ നിലനില്‍ക്കുന്ന മാര്‍ഗദര്‍ശക ഗ്രന്ഥവുമാണ് (പരിശുദ്ധ ഖുർആൻ).
വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും ശരിയായ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്നു.
അല്ലാഹു പറയുന്നു “തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യ വിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17.9).
إِنَّ هَذَا القُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ المُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْراً كَبِيراً (سورة الإِسراء 9)
വിശുദ്ധഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ഉത്തമര്‍.
പ്രവാചകന്‍(സ) പറയുന്നു: “നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു.”(ബുഖാരി).
പ്രവാചകന്‍(സ) പറയുന്നു: “നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു.”(ബുഖാരി).
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പരലോകത്ത് ഖുര്‍ആന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നതാണ്.
പ്രവാചകന്‍ (സ) പറയുന്നു: “നിങ്ങള്‍ ഖുറാന്‍ പാരായണം ചെയ്യുക കാരണം അവസാന നാളില്‍ അത് പാരായണം ചെയ്തവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്” (മുസ്ലിം).
പ്രവാചകന്‍ (സ) പറയുന്നു: “നിങ്ങള്‍ ഖുറാന്‍ പാരായണം ചെയ്യുക കാരണം അവസാന നാളില്‍ അത് പാരായണം ചെയ്തവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്” (മുസ്ലിം).
ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പരലോകത്ത് പ്രത്യേകം പരിഗണനയുണ്ടാകും.
ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: ഖുര്‍ആന്റെ ആളുകളോട് പറയപ്പെടും: നിങ്ങള്‍ ഓതുക. ഇഹത്തില്‍വെച്ച് നീ എപ്രകാരം ഓതിയിരുന്നുവോ അപ്രകാരം സാവകാശം ഓതിക്കൊള്ളുക. നീ ഓതുന്നതിന്റെ അവസാനത്തിലായിരിക്കും നിന്റെ സ്ഥാനം (അഹ്മദ്).

പ്രിയ മുഅമിനീങ്ങളെ വിശുദ്ധ ഖുർആനിൽ നിന്നും ഒരു പേജ് പതിവാക്കാൻ ശ്രമിക്കുക, നാളെ റബ്ബിന്റെ കോടതിയിൽ ഖുർആൻ അനുകൂലമായി സാക്ഷി നിൽകുന്നവരിൽ പടച്ചവൻ നമ്മെ ഉള്പ്പെടുതട്ടെ ...ആമീൻ
Comments
Post a Comment