ദന്തശുദ്ധീകരണം എപ്പോഴും സുന്നത്താണ്.ഏതു വായയിലെ ദുര്‍ഗന്ധം നീക്കി ശുദ്ധി നല്‍കുന്നു.അള്ളാഹുവിന്റെ പ്രീതി പ്രദാനം ചെയ്യുകയും ചെയ്യുന്നു.മിസ്‌വാക്ക് ചെയ്യുന്നതിലൂടെ എഴുപതില്‍പരം നന്മകള്‍ നേടാന്‍ കഴിയുമെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
എല്ലാ നിസ്‌ക്കാര സമയത്തും,വുളൂഅ് വേളയിലും,വീട്ടില്‍ പ്രവേശിക്കുമ്പോള്‍,പള്ളിയില്‍ പ്രവേശിക്കുമ്പോള്‍,ഉറങ്ങുമ്പോഴും ഉണരുമ്പോഴും,അത്താഴസമയം,വായക്ക് ദുര്‍ഗന്ധമുണ്ടാവുക,മരണമാസന്നമാവുക,ഖുര്‍ആന്‍-ഹദീസ് പകര്‍ന്നു കൊടുക്കുക;ഈ സമയങ്ങളിലെല്ലാം മിസ്‌വാക്ക് ചെയ്യല്‍ സുന്നത്താണ്.
കൈവിരലല്ലാത്ത ശുദ്ധിയുള്ള എല്ലാം കൊണ്ടും മിസ് വാക്ക് ചെയ്യാം.അറാക്കുകൊണ്ടാവലാണ് ഏറ്റവും ഉത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.മിസ്‌വാക്ക് ചെയ്യുമ്പോള്‍ പ്രത്യേകം നിയ്യത്ത് വേണം.ഭക്ഷണത്തിനുശേഷം മിസ് വാക്ക് ചെയ്യുന്നതിന് മുമ്പായി പല്ലുകള്‍ക്കിടയിലെ മാലിന്യങ്ങള്‍ കുത്തിയെടുത്തു നീക്കം ചെയ്യേണ്ടതാണ്.
പെരുവിരലിനും ചെറുവിരലിനും മീതെയായും മധ്യത്തിലെ മൂന്നുവിരലുകളുടെ ഉള്‍ഭാഗത്തുമായാണ് മിസ്‌വാക്ക് പിടിക്കേണ്ടത്.വായയുടെ വലതുഭാഗത്തുനിന്ന് തുടങ്ങണം.പല്ലിന്റെ ഉള്ളും പുറവും വിലങ്ങനെയാണ് തേക്കേണ്ടത്.നീളത്തില്‍ ചെയ്യുന്നത് ഗുണകരമല്ല.നാവില്‍ നീളത്തിലാണ് മിസ്‌വാക്ക് ചെയ്യേണ്ടത്.


Comments
Post a Comment