Skip to main content

*റമളാൻ എത്തും മുമ്പ് ഈ കാര്യങ്ങൾ മുഴുവൻ എല്ലാ മുഅ്മിനീങ്ങളായ മഹല്ല് നിവാസികളും പാലിക്കേണ്ടതാണ്*

1 =ജീവിതത്തിൽ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക:

2= പതിവായി തഹജ്ജുദ് നമസ്കരിക്കുക

 3= രാത്രിയിലെ അവസാന നിസ്കാരം വിതറാവാൻ സഹോദരീ സഹോദരന്മാർ ശ്രദ്ദിക്കുക

4= അഞ്ച് നേരത്തെ നിസ്കാരം ഖളാ ആക്കാതെ അതിന്റെ പൂർണ്ണതയോട് കൂടി നിസ്കരിക്കുക.

5= 4 റകഅത്ത് ളുഹാ നമസ്കാരം പതിവാക്കുക (സ്വർഗത്തിൽ ഭവനം നിർമ്മിക്കപ്പെടും)

6= റവാത്തിബ് സുന്നത്ത് നിസ്കാരം നിലനിർത്താൻ ശ്രമിക്കുക (സ്വർഗത്തിൽ വീട് ലഭിക്കാൻ കാരണമാണ്)

7= ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക

 8= വാക്ക് കൊടുത്താൽ നിർബ്ബന്ധമായും അത് പാലിക്കുക

 9= സംസാരിക്കുമ്പോൾ അല്ലാഹു വിന്റെ ഓർമ്മകൾ കൈവിടരുത് (സുബ്ഹാനല്ലാ, അൽഹംദുലില്ലാ, ഇൻഷാ അല്ലാ..., മാഷാ അല്ലാ... ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് പറയാൻ ശ്രമിക്കുക)

 10= അല്ലാഹു തരുന്ന പരീക്ഷണങ്ങളിൽ നന്നായി ക്ഷമിക്കുക (ക്ഷമ ഈമാനിന്റെ പകുതിയാണ് )

11= എപ്പോഴും ശുദ്ധിയുണ്ടാവുക, കഴിയുന്നതും വുളൂ ഇൽ തന്നെയാവുക ( ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണ്)

12= രാത്രിയുടെ തുടക്കവും ഒടുക്കവും ഖുർആൻ പാരായണം ഉണ്ടാവുക

13= ദിവസേന ചെയ്യുന്ന ജോലികളിൽ തിരുനബി (സ) യുടെ സുന്നത്ത് കൊണ്ട് വരിക

14= ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിൽ പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും നല്ല കാര്യങ്ങളുടെ തുടക്കത്തിലും ദിക്റ് ചൊല്ലുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

15= ഉറക്കവും ഇബാദത്താണ് ഉറക്കത്തിന്റെ അദബുകൾ പാലിച്ച് കൊണ്ട് ഉറങ്ങുക. ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ദിക്റ് ചൊല്ലുക

16= ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മരണത്തെ കുറിച്ചോർക്കുക.

17= രാവിലെയും വൈകുന്നേരവും സയ്യിദുൽ ഇസ്തി ഉഫാർ വർദ്ധിപ്പിക്കുക (വൈകുന്നേരം ചൊല്ലി പ്രഭാതത്തിനിടയിൽ മരിച്ചാൽ സ്വർഗ്ഗം ഉറപ്പ്.പ്രഭാതത്തിൽ ചൊല്ലി വൈകുന്നേരത്തിനിടയിൽ മരിച്ചാലും സ്വർഗ്ഗം ഉറപ്പ്
മാഷാ അല്ലാ.. മറക്കാതെ ചൊല്ലുക - സുബ്ഹിക്കും മഗ് രിബിനും ശേഷമുള്ള അല്ലാഹുമ്മ അജ്ർ നീ മിനന്നാർ എന്ന് 7 പ്രാവശ്യം ചൊല്ലിയാലും മേൽ പറഞ്ഞത് ബാധകമാണ്.)

18= ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക

19= തന്ന അനുഗ്രഹങ്ങൾക്ക് റബ്ബിനോട് എപ്പോഴും അൽഹംദുലില്ല പറയുക

20= ബാങ്കിനെ അവഗണിക്കരുത്. ദുനിയാവിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ബാങ്കിന് മറുപടി കൊടുക്കുക ശേഷമുള്ള ദുആ ചൊല്ലാൻ മറക്കല്ലേ.. റസൂലിെന്റ ശഫാഅത്ത് ലഭിക്കും

 21= പൂർണ്ണമായ വുളു എടുക്കുക. ശേഷം ദുആയും ആയത്തുൽ കുർസിയും ഓതുക

22= ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റുകൾക്കൊപ്പം ഫാത്തിഹ ഇഹ് ലാസ് മുഅ വിദതൈൻ ആയതുൽ കുർസി ,ആമ ന റസൂൽ ഇവ പതിവാക്കുക

23= സമയം കിട്ടുമ്പോൾ എന്റെ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. ഒരു സ്വലാത്തിന് 10 നന്മ രേഖപ്പെടുത്തും

 24= സങ്കടങ്ങൾ വന്നാൽ നിരാശപ്പെടരുത്. എല്ലാം എന്റെ റബ്ബ് കാണുന്ന ണ്ടല്ലോ എന്ന് ആശ്വസിക്കുക തവക്കൽ തു അലള്ളാ...

25= സലാം പറയുക അത് ഫർളിനേക്കാൾ കൂലി കിട്ടുന്ന സുന്നത്താണ്

26= രോഗിയെ സന്ദർശിക്കുക ആശ്വസിപ്പിക്കുക

 27= കുഞ്ഞു മക്കളെ ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിക്കുക

28= വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയിൽ വർത്തിക്കുക

29= അയൽക്കാരനോട്  പെരുമാറ്റം കാഴ്ചവെക്കുക

30= ധാരാളം മതപ്രഭാഷണങ്ങൾ കേൾക്കുക അത് മനസിൽ വരിവർത്തനം വരുത്തും

 31= എല്ലാ വരെ പറ്റിയും നല്ലതും പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.

32= ചെയത ഉപകാരവും കിട്ടിയ ഉപദ്രവവും മറക്കുക

 33=എപ്പോഴും എന്റെ റബ്ബ് എന്നെ കാണുന്നുണ്ടല്ലോഎന്ന ചിന്ത ഉണ്ടാവുക

34= മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക

*35= ഇ സന്ദേശം സൂക്ഷിച്ചു വെക്കുക നഷ്ടപ്പെട്ടു പോകരുത്  ഇടക്കിടക്ക് വായിക്കുക  പ്രവർത്തിയിൽ കൊണ്ട് വരിക എന്നും സ്വയം വിലയിരുത്തുക മറ്റുള്ളവർക്ക് മാതൃകയാവുക അല്ലാഹു തൗഫീഖ് ചെയ്യട്ടേ*

= നല്ലവരിലേക്ക് ഷെയർ ചെയ്യുക ഒരാളെങ്കിലും ഒരു നന്മയെങ്കിലും ജീവിതത്തിലേക്ക് പകർത്തിയാൽ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവർക്കെല്ലാം കിട്ടും.ഇൻഷാ അല്ലാ... ദുആയിൽ ഉൾപ്പെടുത്തണം,

= ജീവിതത്തിൽ വിജയം കൈവരിച്ച് നമ്മെ ഏവരെയും റബ്ബ്
അവന്റെ ജന്നാതുൽ ഫിർദൗസിൽ തന്നെ നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ  സ്നേഹത്തോടെ, അബൂബക്കർ മാടാപ്പുറം, അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാതുഹു

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...