Skip to main content

മക്കൾ അല്ലാഹുവിന്റെ സമ്മാനം

📗

അല്ലാഹു നല്‌കുന്ന വലിയ

സമ്മാനങ്ങളിലൊന്നാണ്‌ മക്കള്‍. ഏതൊരു ദാമ്പത്യത്തിന്റെയും ആഘോഷമാണ്‌ഒരു കുഞ്ഞിന്റെ ജന്മം. കാലങ്ങള്‍ കാത്തിരുന്നിട്ടും സ്വന്തമെന്ന്‌ പറയാവുന്ന ഒരു പിഞ്ചോമനയുടെ കൊഞ്ചുന്ന മുഖം കാണാന്‍ സൗഭാഗ്യം ലഭിക്കാത്തവര്‍ക്കേ അതിന്റെ വിലയറിയൂ.
📙മക്കളുടെ സാന്നിധ്യവും 
വികൃതികളും ഉമ്മയുടെയും ഉപ്പയുടെയും ഹൃദയങ്ങളെ കോര്‍ത്തിണക്കുന്ന അനുഭവങ്ങളായിരിക്കും. കളിയും ചിരിയും നിറഞ്ഞ പിഞ്ചോമനകള്‍ പലരുടെയും ജീവിതത്തിന്റെ ആശാകേന്ദ്രങ്ങളായിത്തീരുന്നതുപോലും അതുകൊണ്ടാണ്‌.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📕മക്കള്‍, ഉപ്പയുടെയും
ഉമ്മയുടെയും കൈയിലെ കളിമണ്ണാണ്‌. ആ കളിമണ്ണിനെ ഏതു രൂപത്തില്‍വാര്‍ത്തെടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അവരാണ്‌. മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരും നേരും നന്മയും കൈമുതലാക്കുന്നവരുമായി അവരെ മാറ്റിത്തീര്‍ക്കുവാനും, നേരെ തിരിച്ച്‌ അവരെ ചിന്തിപ്പിക്കാനും ഉമ്മയുടെയും ഉപ്പയുടെയും സാന്നിധ്യവും ശിക്ഷണവും കൊണ്ട്‌ സാധിക്കുമെന്ന്‌ സാരം.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📒ജീവിതം ആനന്ദകരമാ
വണം. സുഖദുഃഖങ്ങള്‍ സമ്മിശ്രമായി നമ്മിലനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഉള്‍പ്പുളകങ്ങള്‍അതിനെ കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ടേയിരിക്കണം. മക്കള്‍ അത്തരമൊരു ഉള്‍പ്പുളകമാണ്‌ നമുക്ക്‌ നല്‌കുന്നത്‌.
📕പിതാവിന്റെ പേരും 
പെരുമയും നിലനില്‌ക്കുന്നത്‌മക്കളിലൂടെയാണ്‌. മക്കള്‍ ദുഷിച്ചവരും ദുര്‍മാര്‍ഗികളുമാകുമ്പോള്‍, സമൂഹം പലപ്പോഴും പഴിക്കുന്നത്‌ ആ മക്കള്‍ക്ക്‌ ജന്മം നല്‌കിയ മാതാപിതാക്കളെയായിരിക്കും. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പറിച്ചു നടപ്പെടുന്ന നന്മയുടെ ജീവാംശങ്ങള്‍ക്ക്‌ പ്രതിഫലമായി മുന്‍തലമുറകള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ അനുഗ്രഹം ലഭിക്കുമെന്ന്‌ നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്‌.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📗മക്കളോടുള്ള സ്‌നേഹവും
കാരുണ്യവും ഇഹലോകത്ത്‌മാത്രം ഒതുങ്ങേണ്ടതല്ല. സ്വന്തം ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച ആസ്‌നേഹം മക്കളുടെ പരലോകവിജയത്തിനുകൂടി സഹായകരമായിത്തീരണമെന്നതാണ്‌ ഇസ്‌ലാമികവീക്ഷണം. അതുകൊണ്ടാണ്‌ ചെറുപ്പം തൊട്ടേ നല്ലശീലങ്ങളും ആരാധനാനിഷ്‌ഠയും അവരില്‍ ഉണ്ടാക്കണമെന്ന്‌ നബിതിരുമേനി(സ)നിര്‍ദ്ദേശിച്ചത്‌. 
📒അമിതമായ
പുത്രവാത്സല്യം കാരണം ചിലര്‍ കുട്ടികളെ നമസ്‌കരിക്കുവാനും നോമ്പനുഷ്‌ഠിക്കുവാനും ശീലിപ്പിക്കാത്തത്‌ നാം കാണാറുണ്ട്‌. അങ്ങനെയുള്ള മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📗"നാഥാ, ഞങ്ങളെ 
ചെറുപ്പത്തില്‍ എപ്രകാരമാണോ അവര്‍ വളര്‍ത്തിയത്‌, അപ്രകാരം നീ അവരോട്‌കാരുണ്യം കാണിക്കണേ'' എന്ന്‌ പ്രാര്‍ഥിക്കാന്‍ മക്കളോട്‌ അല്ലാഹു കല്‌പിക്കുന്നുണ്ടല്ലോ. 
📘"ചെറുപ്പത്തില്‍ 
എപ്രകാരമാണോ വളര്‍ത്തിയത്‌,അപ്രകാരം "എന്നു പറയുന്നതില്‍ ധാരാളം അര്‍ഥാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇസ്‌ലാമികമായ ജീവിതത്തിലൂടെയല്ല മക്കളെ വളര്‍ത്തിയതെങ്കില്‍ ആപ്രാര്‍ഥന തിരിഞ്ഞു കുത്തുമെന്നുകൂടി നാം ഓര്‍ക്കുക.
📒മക്കള്‍ കാണുന്ന 
രീതിയില്‍ 
ഉമ്മയും ഉപ്പയും പരസ്‌പരം സ്‌നേഹം പങ്കിടണമെന്നും ഭക്ഷണം വായിലേക്ക്‌ കൈമാറണമെന്നും നബിതിരുമേനി(സ) ഉപദേശിച്ചതിന്റെ ഉദ്ദേശ്യം വിശാലമാണ്‌. പോരുംകലഹവും ഇല്ലാത്ത,സ്‌നേഹസമ്പന്നരായ ഉമ്മയുടെയും ഉപ്പയുടെയും മക്കള്‍ ആ രീതിയില്‍ നിന്ന്‌ തിരിഞ്ഞ്‌ നടക്കാന്‍ സാധ്യതകുറവാണ്‌.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📕“എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്‍റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്”. അബൂ ഹുറൈറ (റ) നിവേദനം ചെയ്തു ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസാണിത്.
📙ഇസ്ലാമാണ് പ്രകൃതി മതമെന്നും മാതാപിതാക്കളും സാഹചര്യങ്ങളുമാണ് മനുഷ്യരെ പ്രകൃതിപൂജകരും ബഹുദൈവ ആരാധകരുമാക്കിത്തീര്‍ക്കുന്നതെന്നും വ്യക്തമാക്കുന്ന നബിവചനം. 
📒ജന്‍മപാപമെന്ന ക്രൈസ്തവ മിഥ്യയെ തകര്‍ക്കുന്ന തിരുമൊഴി,
📗ഇതിനെല്ലാമപ്പുറത്ത്, കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും വിശ്വാസ ദ്രിഡീകരണത്തിനും മാതാപിതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതല്ലേ ഈ പ്രവാചകാധ്യാപനം
📙കുട്ടികളെ സംസ്കരിക്കുന്ന ജോലി പ്രധാനമായും മാതാവിനാണ്. സംസ്കാരസമ്പന്നമായ മാതാവിനേ മക്കളെ നന്നാക്കാനാകൂ. ഉമ്മയാണല്ലോ പ്രഥമ പാഠശാല, പിതാവാണ് സുപ്പര്‍വൈസർ, പിതാവ് നിയന്ത്രിക്കണം, പഠിപ്പിക്കണം, ഉപദേശിക്കണം, നിര്‍ദ്ദേശിക്കണം, സഹായിക്കണം, സംരക്ഷിക്കണം.
📗കുട്ടികള്‍ സദ്‌വൃത്തരാകാനും കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കുവാനും ആഹാരം ഹലാലായിരിക്കല്‍ അനിവാര്യമാണ്,
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📙മക്കളുടെ നന്മയും വളര്‍ച്ചയും ഉയര്‍ച്ചയും ഏതൊരു രക്ഷിതാവിന്റെയും അഭിലാഷമാണ്. പക്ഷേ, അത് പലപ്പോഴും ഭൗതിക തലത്തില്‍ ഒതുങ്ങിപ്പോവുന്നു. 
📗മക്കള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും ചികിത്സയും പൊതുസമൂഹം വിലയും നിലയും കല്‍പിക്കുകയും ഉയര്‍ന്ന ജോലി നേടിത്തരികയും ചെയ്യുന്ന വിദ്യാഭ്യാസവും നല്‍കാന്‍ ബദ്ധശ്രദ്ധരാകുന്നതോടൊപ്പം അവരുടെ ധാര്‍മിക വളര്‍ച്ചയില്‍ നിര്‍ണായമായ പങ്ക് വഹിക്കാനുണ്ടെന്നത് വിസ്മരിക്കുന്നു.
📕അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുണ്ടോ, അവര്‍ നമ്മുടെ ധാര്‍മിക ജീവിതത്തിന് വിലങ്ങുതടിയാവുന്നുണ്ടോ എന്നൊക്കെ അല്ലാഹു പരീക്ഷിക്കുമ്പോള്‍ അത് ഗൗരമാര്‍ന്ന വിഷയമാണെന്ന് പലരും ചിന്തിക്കുന്നില്ല. അങ്ങനെ മക്കള്‍ വെറും അലങ്കാരമായി മാറുന്നു.
📒സന്താനങ്ങള്‍ ധാര്‍മിക ബോധമുള്ളവരാകാന്‍ ആവശ്യമായ ശിക്ഷണങ്ങള്‍ നല്‍കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. 
📕നബി(സ) പറഞ്ഞു: 
🍀"നിങ്ങള്‍ മക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും അവരുടെ പെരുമാറ്റ രീതികള്‍ ഉല്‍കൃഷ്ടമാക്കുകയും
ചെയ്യുവിന്‍. "🍀
📚 (ഇബ്‌നുമാജ) 📚
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
🌺 عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ، فَيَقُولُ: يَا رَبِّ، أَنَّى لِي هَذِهِ؟ فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ "🌺
💎അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം.
നബി(സ) പറഞ്ഞു:
🍀"സദ്‌വൃത്തനായ ഒരു ദാസന്റെ സ്വര്‍ഗത്തിലെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അപ്പോള്‍ അവന്‍ ചോദിക്കും: നാഥാ, ഇതെനിക്കെങ്ങനെ കിട്ടി അല്ലാഹു പറയും: നിന്റെ സന്താനം നിനക്ക് വേണ്ടി പാപമോചനപ്രാര്‍ഥന നടത്തുന്നതുകൊണ്ട് "🍀
📚 (അഹ്മദ്)📚

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...