Skip to main content

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം...?
അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..?
ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്
1⃣● രക്തബന്ധം
2⃣● വിവാഹബന്ധം
3⃣● മുലകുടി ബന്ധം
--------------------------------------------
1⃣ 👉🏻 രക്ത ബന്ധം
======================
a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍)
b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി
c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം, ഉമ്മവേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം)
d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ )
e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ )
f) സഹോദരന്‍റെ പുത്രന്‍മാര്‍
g) സഹോദരിയുടെ പുത്രന്‍മാര്‍
2⃣ 👉 വിവാഹബന്ധം
======================
a) ഭര്‍ത്താവിന്‍റെ പിതാവ് ( അമ്മോശന്‍ )
b) മകളുടെ ഭര്‍ത്താവ് ( മരുമകന്‍ )
c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (ഈ മൂന്ന്‍ ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)
d) ഉമ്മയുടെ ഭര്‍ത്താവ്’ ( സ്വന്തം ഉപ്പയല്ലാത്ത)
അദ്ദേഹം മഹ്റം ആവണമെങ്കില്‍ ഉമ്മയും അയാളും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.
3⃣ 👉 മുലകുടി ബന്ധം
======================
a) മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.
●ഇനി നമ്മുടെ വിഷയത്തിലേക്ക്....👇🏻
' മഹ്റം'എന്നതില്‍ എളാമയുടെ മോന്‍ ഇല്ല,മൂത്തമ്മയുടെ മോന്‍ ഇല്ല.... എളാപ്പയുടെ മോന്‍ ഇല്ല, മൂത്താപ്പയുടെ മോന്‍ ഇല്ല, അമ്മോന്റെ മോന്‍ ഇല്ല....അമ്മായിന്റ മോന്‍ ഇല്ല, സഹോദരീ ഭർത്താക്കന്‍മാർ ഇല്ല, ഭർത്താവിന്റ സഹോദരന്‍മാരും മക്കളും ഇല്ല.
ഇവരെല്ലാം സ്ത്രീക്ക് അന്യപുരുഷന്‍മാര്‍ ആണ്. ഇവരോടൊത്തിരുന്ന്‍ യാത്ര ചെയ്യുന്നതോ, ഇവര്‍ക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോള്‍ തമാശ രൂപത്തില്‍ തൊടുന്നതോ, അടിക്കുന്നതോ എല്ലാം തെറ്റാണ്. "ഇത് സമൂഹത്തില്‍ പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഒന്ന് ഉണര്‍ത്തുന്നു".
︻︻︻︻︻︻︻︻︻︻︻︻︻︻︻︻
ഉംറക്കോ ഹജ്ജിനോ പോകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
1= ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ശേഷിയുള്ള പ്രായപൂര്‍ത്തി തികഞ്ഞ ഒരാള്‍ക്കേ ഹജ്ജോ ഉംറയോ നിര്‍ബന്ധമുള്ളൂ.
2= "മഹ്റം"ആയ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ഹജ്ജോ ഉംറയോ നിര്‍ബന്ധമുളളൂ.
(ചുരുക്കത്തില്‍, ആഗ്രഹം ഉണ്ട് എന്നത് കൊണ്ട് മാത്രം എങ്ങനെയെങ്കിലും ചെയ്യേണ്ടതല്ല Hajj& umrah.
ശര്‍ത്തുകള്‍ കൂടി ഒത്തു വന്നാലേ പറ്റുളളൂ..എന്നര്‍ത്ഥം )..
എന്നോടും, ഈ മെസേജ്നോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടു കാര്യമില്ല !
തിരുത്തേണ്ടത് നമ്മളെയാണ്,
നമ്മുടെ ചുറ്റുപാടുകളെയും.
അല്ലാഹു സുബ്ഹാനഹു തആല നമ്മുടെ തെറ്റുകള്‍ പൊറുത്തു തന്ന് നമ്മെ ശരിയായ വഴിയിലേക്ക് നയിക്കട്ടെ...
ആമീന്‍

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...