ഒരു മുസ്ലിമിനെ സംഭന്ധിച്ചിടത്തോളം അവനു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് 5 വഖ്‌ത് ഫർള് നിസ്കാരം . ദിവസേനെ നമ്മൾ ചെയ്തു വരുന്ന നിസ്കാരത്തിനു ചില നിബന്ധനകൾ ഉണ്ട് പലപ്പോഴും നമ്മൾ അത് മറന്നു പോകുന്നു.
നിസ്കാരത്തിന്റെ 14 ഫർള്കളെ നമുക്കൊന്ന് പരിജയപ്പെട്ടു നോക്കാം .
വാങ്കും ഇഖാമത്തും കൊടുത്ത ശേഷം നിസ്കരത്തിലേക്ക് നമ്മൾ കടക്കുകയാണ്.
1) നില്‍ക്കാന്‍ കഴിവുള്ളവന്‍ ഫര്‍ദു നിസ്കാരങ്ങളില്‍ നില്‍ക്കുക.
നില്‍ക്കാന്‍ കഴിയാത്തവന്‍ കുനിഞ്ഞും അതിന് കഴിയാത്തവന്‍ ഇരുന്നും അതിനും കഴിയാത്തവന്‍ വലതുഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നും അതും സാധ്യമല്ലെങ്കില്‍ ഇടതുഭാഗത്തേക്കു ചെരിഞ്ഞു കിടന്നുമാണ് നിസ്കരിക്കേണ്ടത്.ഇങ്ങനെയൊന്നും നിസ്കരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായാൽ മലര്‍ന്നുകിടന്നു തലകൊണ്ട് ആംഗ്യംകാണിച്ചും അതിനു കഴിയാത്തവന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചും നിസ്കരിക്കണമെന്നാണ് ഫിഖ്‌ഹീ പണ്ഡിതന്മാർ പഠിപ്പിക്കുന്നത് . അതുപോലും സാധ്യമാകാത്ത സാഹചര്യം ഉണ്ടാവുകയനങ്കിൽ മനസ്സ് കൊണ്ട് നിസ്കരിക്കണമെന്നാണ് കര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.
സുന്നത്തു നിസ്കാരങ്ങളില്‍ നില്‍ക്കാന് കഴിവുള്ളവനാണെങ്കില്‍ പോലും ഇരുന്നു നിസ്കരിക്കാവുന്നതാണ്. പ്രതിഫലം കുറയുമെന്നുമാത്രം.
2) -നിയ്യത്ത്
നിയ്യത്തെന്നാല്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനത്തെ മനസ്സ് കൊണ്ട് ഉദ്ദേശിക്കുക എന്നര്‍ഥം. മുഥ്‍ലഖ് ആയ സുന്നത്ത് നിസ്കാരത്തിന് നിയ്യത്ത് വെക്കുന്പോള്‍ അതില്‍ നിസ്കരിക്കുന്നുവെന്ന് മാത്രം കരുതിയാല്‍ മതിയാകും. പ്രത്യേകകാരണങ്ങള്‍ ഉള്ള സുന്നത്ത് നിസ്കാരത്തിനും ഫര്‍ദു നിസ്കാരത്തിനുമെല്ലാം അതിനുപുറമേ ഏത് നിസ്കാരമാണെന്ന് കൃത്യമായി പറയലും ആവശ്യമാണ്. ഫര്‍ദു നിസ്കകരിക്കുന്നവന്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഫര്‍ദ് എന്നുകൂടി നിയ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

തക്ബീറിന്‍റെ മുന്പ് നിയ്യത്ത് നാവുകൊണ്ട് പറയല്‍ ഇത്തരത്തില്‍ ഒരു സുന്നത്താണ്.
3) തക്ബീറത്തുല്‍ ഇഹ്റാം
നിയ്യത്ത് ചെയ്ത ഉടനെ കൂടുതല്‍ സമയഇടവില്ലാതെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലേണ്ടതുണ്ട്. തക്ബീര്‍ സ്വന്തം ശരീരത്തെ കേള്‍പ്പിക്കല്‍ അത്യാവശ്യമാണ്.
തക്ബീര്‍ തുടങ്ങുന്നതോടെ രണ്ടുകൈകളും പൊക്കിത്തുടങ്ങുക. കൈവിരലുകള്‍ വിട്ടു പിടിച്ച് ഖിബലക്ക് നേരെ പിടിച്ചാവണം കൈ പൊക്കേണ്ടത്. രണ്ട് തള്ള വിരലുകളും ചെവിക്കുന്നിയോളം പൊങ്ങുന്ന രീതിയില്‍ കൈ പൊക്കുക.
തക്ബീറത്തുല് ഇഹ്റാം കഴിഞ്ഞാല്‍ പിന്നെ കൈകള്‍ രണ്ടും നെഞ്ചിനു താഴെ പൊക്കിളിനു മീതെയായി വെക്കുക. വലതു കൊകൊണ്ട് ഇടതു കൈയിന്‍റെ മണിബന്ധം പിടിക്കണം.
തക്ബീര്‍ കഴിഞ്ഞാല്‍ വജ്ജഹ്തു എന്ന് തുടങ്ങുന്ന ദുആഉല്‍ ഇഫ്തിതാഹ്ഓതുക .

4) ഫാതിഹ ഓതുക
ഫാതിഹിയിലെ ഏഴു ആയത്തുകളും തുടരെത്തുടരെ തന്നെ ഓതേണ്ടതുണ്ട്. ആയതുകള്‍ക്കിടയിലെ നീണ്ട മൌനം, ഓത്തു മുറിക്കുക എന്നയുദ്ദേശ്യത്തോടെയുള്ള ചെറിയ മൌനം തുടങ്ങിയവ കൊണ്ടെല്ലാം ഓത്തിന്റെ തുടര്‍ച്ച ഇല്ലാതെയാകുമെന്നാണ് ഫിഖ്ഹിന്റ് കാഴ്ചപ്പാട്. മനപ്പൂര്‍വം ആയത്തുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലല്‍ കാരണവും ഫാതിഹയുടെ തുടര്‍ച്ച നഷ്ടപ്പെടും. എന്നാല്‍ ആമീന്‍, തഅവ്വുദ് പോലോത്ത നിസ്കാരത്തില്‍ സുന്നത്തുള്ള ദിക്റുകള്‍ ഉരുവിടുന്നത് ഓത്തിന്റെ തുടര്‍ച്ചയെ ബാധിക്കില്ല. ഫാതിഹ പൂര്‍ണമായും തജവീദിന്‍റെ നിയമങ്ങള്‍ അനുസരിച്ച് ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹക്ക് ശേഷം ആമീന്‍ പറയല്‍ സുന്നത്താണ്. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ ഇമാമിനോടൊപ്പം തന്നെ ആമീന് പറയണം ,പിന്നീട് ഏതങ്കിലും ഒരു സുരത് ഓതലും സുന്നതുണ്ട്

5) റുകൂഅ്
ഇരുകൈകളും കാല്മുട്ടില്‍ വെക്കാന്‍ പാകത്തില്‍ കുനിഞ്ഞുനില്ക്കകയാണ് റുകൂഅ്.
റുകൂഇലെ സുന്നത്തുകള്‍: മുതുകും പിരടിയും സമമാക്കുക. കൈകള്‍ കൊണ്ടു കാല്‍മുട്ടുകള്‍ പിടിക്കുക. കൈവിരലുകള്‍ അകറ്റിപ്പിടിച്ച് അവയെ ഖിബലയുടെ നേര്‍ക്ക് തിരിക്കുക.

6) ഇഅതിദാല്‍
റുകൂഇന് മുന്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങുക എന്നതാണ് ഇഅതിദാല്‍ . തക്ബീര്‍ ഉരുവിട്ട് റുകൂഇല്‍ നിന്ന് ഉയരുന്പോള്‍ ഇരുകൈകളും ചുമലിന് നേരെ ഉയര്‍ത്തേണ്ടതുണ്ട്. ഇഅതിദാലിലും രണ്ടു നിബന്ധനകളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ശരീരം അടങ്ങിയൊതുങ്ങുക. രണ്ട്, റുകൂഇല്‍ നിന്ന് ഉയരുന്നതിന്റെ ലക്ഷ്യം മറ്റുവല്ലതുമാകാതിരിക്കുക.
ഇഅ്തിദാലിലെ സുന്നത്തുകള്‍: രണ്ടു കൈകളും ചുമലോളം പൊക്കുക. സുബ്ഹിയുടെ ണ്ടാം റക്അത്തിലെ ഇഅത്തിദാലില്‍ ഖുനൂത് ഓതുക

7)രണ്ട് സൂജുദുകള്‍
സാഷ്ടാംഗമാണ് സുജൂദ് . അടങ്ങിയൊതുങ്ങുക, കൈപള്ളകളും കാല്മുട്ടുകളും കാല്‍വിരലുകളുടെ പള്ളയും നെറ്റിത്തടവും നിലത്ത് വെച്ചാവണം സാഷ്ടാംഗം ചെയ്യുന്നത്. .
സുജൂദിലെ സുന്നത്തുകള്: ഏഴു അവയവങ്ങള്‍ക്കു പുറമേ മൂക്കും നിലത്ത് തട്ടിക്കല്‍ സുന്നത്താണ്. താഴെ പറയുന്ന ക്രമത്തില് തന്നെ ഈ അവയവങ്ങള്‍ നിലത്തുവെക്കലും പ്രത്യേകം സുന്നത്തുണ്ട്. സുജുദിലെത്തിക്കഴിഞ്ഞാല്‍ താഴെ കാണുന്ന കാര്യങ്ങള്‍ സുന്നത്തുണ്ട്. . കൈ രണ്ടും ചുമലിന് നേരെ വെക്കുക. രണ്ടു കാല്പാദങ്ങള്‍, തുടകള്‍, മുട്ടുകള് തുടങ്ങിയവയെ അടുപ്പിച്ചു വെക്കാതിരിക്കുക. കൈരണ്ടിലെയും വിരലുകളെ കൂട്ടിപ്പിടിക്കുകയും ഖിബലയിലേക്ക് തിരിക്കുകയും ചെയ്യുക.
സുജൂദിലേക്ക് പോകുന്പോള്‍ അവയവങ്ങള്‍ നിലത്ത് വെക്കുന്നതിന് പ്ത്യേകക്രമമുണ്ട്. ആദ്യം തന്‍റെ രണ്ടുകാല്‍മുട്ടുകള്‍ നിലത്തുവെയ്ക്കുക. അതിനു ശേഷം രണ്ടു കൈപള്ളകളും തുടര്‍ന്ന് നെറ്റിത്തടവും മൂക്കും ഒരുമിച്ചും വെക്കുക.

8) രണ്ടുസുജൂദിനുമിടയില്‍ ഇരുത്തം
അടങ്ങിയൊതുങ്ങലും അതികമായി ഇരുത്തത്തെ ദീര്‍ഘിപ്പിക്കാതരിക്കലും ശര്‍ഥാണ്.
ഇരുത്തത്തിലെ സുന്നത്തുകള്: ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുക. രണ്ടു കൈകളും കാല്‍മുട്ടിനടുത്തായി വെക്കുക. അവ രണ്ടിലെയും വിരലുകള്‍ വിടവില്ലാതെ പരത്തിവെക്കുകയും ഖിബലക്ക് നേരെ വെക്കുകയും ചെയ്യുക.
ഈ ഇരുത്തം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ സുജൂദ് ചെയ്യുന്നു..
രണ്ടാം സുജൂദ് കഴിയുന്നതോടെ ഒരു റക്അത്ത് പൂര്‍ണമാകുന്നു. പിന്നെ സ്വാഭാവികമായും അടുത്ത റക്അത്തിന് വേണ്ടി എഴുന്നേല്ക്കണം. രണ്ടാമത്തെ സുജൂദില്‍ നിന്ന് എഴുന്നേല്ക്കുന്പോള് അല്പം സമയം ഇരിക്കല്‍ സുന്നത്തുണ്ട്. ഇസ്തിറാഹത്തിന്‍റെ ഇരുത്തം എന്ന് വിളിക്കപ്പെടുന്ന ഈ ഇരിത്തത്തില്‍ പ്രത്യേകിച്ച് ചൊല്ലാന് ഒന്നുമില്ല. അതിന് കൂടുതല്‍ സമയമെടുക്കുകയും അരുത്. സുജൂദില് നിന്ന് തലപൊക്കുന്പോള് തുടങ്ങുന്ന തക്ബീര്‍ അടുത്ത റക്അത്തിന്‍റെ നിര്ത്തത്തിലെത്തിയിട്ട് വേണം അവസാനിക്കാന്‍. അതിനിടക്കു വരുന്ന തുഛമായ സമയത്തിനിടയില്‍ ഈ ഇരുത്തവും കഴിഞ്ഞിരിക്കണം.

9) ത്വുമഅ്നീനത്ത് (അടങ്ങല്)
റുകൂഅ്, ഇഅതിദാല്‍, സുജൂദ് തുടങ്ങിയ ഫര്‍ദുകളില്‍ ഒരു നിമിഷം അടങ്ങുന്നതിനെ കുറിച്ചാണ് ത്വുമഅ്നീനത്ത് എന്ന് പറയുന്നത്. ഒരു നിമിഷം പോലും അടങ്ങിയില്ലെങ്കില്‍ ഫര്‍ദ് ചെയ്തതായി പരിഗണിക്കപ്പെടുകയില്ല.

10) അവസാനത്തെ അത്തഹിയ്യാത്ത്
അത്തഹിയ്യാത്ത് അറബിയിലാകലും തുടര്‍ച്ച തെറ്റാതിരിക്കലും ശര്‍ഥുണ്ട്. അത്തഹിയ്യാത്തിന്റെ ചുരുങ്ങിയ രൂപമെങ്കിലും ഓതിയിരിക്കണം.
രണ്ടിലധികം റക്അത്തുകളുള്ള നിസ്കാരങ്ങളിലെ രണ്ടാമത്തെ റക്അത്തില്‍ ഒരു അത്തഹിയ്യാത്ത് സുന്നത്തുണ്ട്. അതിനെ ഒന്നാമത്തെ അത്തഹിയ്യാത്ത് എന്ന് വിളിക്കുന്നു. അവസാനത്തെ അത്തഹിയ്യാത്തിന് ശേഷം സ്വലാത്തും ദുആയും ചെല്ലൽ സുന്നത്താണ് .

11) അവസാനത്തെ അത്തഹിയ്യാത്തില്‍ ഇരിക്കുക
ഇതില്‍ തവര്‍റുകിന്‍റെ ഇരുത്തമാണ് സുന്നത്തുള്ളത്. ഇരിക്കുന്പള്‍ വലത്തെ കൈവിരല്‍ കൂട്ടിപ്പിടിച്ച് വലത്തെ കാല്‍മുട്ടിന് മേലും ഇടത്തെ കൈ വിരലുകള്‍ നീര്ത്തി ഇടത്തേകാല്‍മുട്ടിനു മേലും വെക്കല്‍ സുന്നത്തുണ്ട്.
നിസ്കാരത്തിന്റെ തുടക്കം മുതല്‍ പിന്നെ സലാം വീട്ടുന്നത് വരെ നിസ്കരിക്കുന്നവന്‍ നോക്കേണ്ടത് തന്‍റെ സുജൂദിന്‍റെ സ്ഥാനത്തേക്കാണ്. അത്തഹിയ്യാത്തിലെ ‘ഇല്ലല്ലാഹു’ എന്ന ഭാഗമെത്തിയാല്‍ വലതു കൈയിലെ ചൂണ്ടുവിരല് മുന്നോട്ട് ചൂണ്ടലും അതുമുതല്‍ പിന്നെ സ്വന്തം വിരലിലേക്കാണ് നോക്കേണ്ടത്.

12) അവസാനത്തെ അത്തഹിയ്യാത്തില്‍ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുക
നബിയുടെ മേലില്‍ ഏതെങ്കിലും സ്വലാത്ത് ചൊല്ലിയാല്‍ മതിയാകും. സ്വാലാത്തുല്‍ ഇബ്റാഹീമിയ്യയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

13) ഒന്നാം സലാം വീട്ടുക
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് എന്നാണ് സലാമിന്‍റെ പൂര്‍ണരൂപം. . നിസ്കാരത്തില്‍ നിന്നുള്ള പിരിച്ചിലാണ് ഈ സലാം കൊണ്ടുദ്ദേശിക്കുന്നത്. തക്ബീറത്തുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തില്‍ പ്രവേശിക്കുന്നതോടെ അതുവരെ ഹലാലായിരുന്ന പല കാര്യങ്ങളും ഹറാമായിത്തീരുന്നുണ്ട്. അതെല്ലാം വീണ്ടും ഹലാലാകുക സലാം വീട്ടുന്നതോടെയാണ്.
സുന്നത്തുകള്‍: വലതുഭാഗത്തേക്ക് തിരിഞ്ഞുള്ള ആദ്യസലാമിന് ശേഷം രണ്ടാമതൊരു സലാം കൂടി സുന്നത്തുണ്ട്. ആ സമയത്ത് മുഖം ഇടത് ഭാഗത്തേക്ക് തിരിക്കലും സുന്നത്താണ്.

14) തര്‍തീബ്
ഓരോ കര്‍മങ്ങളും അതിന്റെ വഴിക്കുവഴിയായി ചെയ്യുകയാണ് തര്‍തീബ് . മനപൂര്‍വമൊരാള്‍ ക്രമം തെറ്റിച്ചാല്‍ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്.

നിസ്കാര ശേഷം നമ്മൾ മുന്പ് പറഞ്ഞ ദിക്റുകളും ദുആ കളും സുന്നത്തുണ്ട്

Comments
Post a Comment