Skip to main content

ഇസ്ലാമിക കുടുംബം

📕
കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് അതിന്റെ കൊച്ചുരൂപമായ കുടുംബസംവിധാനം ഭദ്രമാകണം. 
📕സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് ഒരാള്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്.
📕കുടുംബബന്ധത്തിന്റെ അടിസ്ഥാനം ദാമ്പത്യജീവിതമാണ്.
📕മനുഷ്യവര്‍ഗ്ഗത്തിന് പരമകാരുണികനായ അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമായിട്ടാണ് ദാമ്പത്യജീവിതത്തെ മനുഷ്യരുടെ വേദഗ്രന്ഥമായ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
📕സുരക്ഷിതമായ ഒരു ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ് ഇസ്ലാം പറയുന്നത്.
📕ഇണകളായി ജീവിക്കുവാനുള്ള മനുഷ്യപ്രകൃതിയുടെ അദമ്യമായ ആഗ്രഹത്തിന്റെ പരിശുദ്ധമായ പൂര്‍ത്തീകരണമാണ് വിവാഹത്തിലൂടെ ഇസ്ലാം നല്‍കുന്നത്.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📗വിവാഹേതരമായ യാതൊരു ലൈംഗിക ബന്ധങ്ങളും ഇസ്ലാം അനുവദിക്കുന്നില്ല.
📘വിവാഹത്തിലൂടെ ഒരാളുടെ ചാരിത്രശുദ്ധി സംരക്ഷിക്കേണ്ടതുണ്ട്.
📙നിര്‍മ്മലമായ സ്നേഹമാണ് വിവാഹസങ്കല്‍പ്പത്തിന്റെ അടിത്തറ. 
📗വിവാഹ ജീവിതത്തെക്കുറിച്ചുള്ള എല്ലാ സങ്കല്‍പ്പങ്ങളും കീഴ്മേല്‍ മറിഞ്ഞ സാഹചര്യമാണ് നാട്ടിലുള്ളത്. 
📕സിനിമകളും, സീരിയലുകളും, ആല്‍ബങ്ങളും, വനിതാ പ്രസിദ്ധീകരണങ്ങളും വിവാഹത്തെക്കുറിച്ച് സമൂഹത്തിലുണ്ടാക്കിയിട്ടുള്ള ധാരണകള്‍ ഏറെ അബദ്ധ ജഡിലമാണ്. 
📗അമിത പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന പലര്‍ക്കും തുടക്കത്തിലെ കാലിടറുന്നു.
📗സിനിമാ സ്റാറുകളുടേയും മോഡലുകളുടെയും വിവാഹ ജീവിതം വായിച്ച് അനുകരിക്കുന്നവര്‍ അകപ്പെടുന്ന അപകടങ്ങളും ഏറെയാണ്. 
📗ഈ ബന്ധങ്ങളുടെ ആര്‍ഭാടത്തെക്കുറിച്ച് എമ്പാടും പറയുന്ന മീഡിയകള്‍ അതിന്റെ അല്പായുസ്സിനെസംബന്ധിച്ച് ഒന്നും മിണ്ടാറില്ല.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📒കുടുംബജീവിതത്തെ ഭദ്രമാക്കുന്ന സുപ്രധാനഘടകമാണ് പരസ്പര വിശ്വാസം.
📒ഇണകള്‍ക്ക് പരസ്പര വിശ്വാസമില്ലെങ്കില്‍ ആ ബന്ധം തകരാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
📒രാപ്പകല്‍ ഭേദമന്യേ വീടുകളിലേക്ക് പെയ്തിറങ്ങുന്ന ചവറു സീരിയലുകള്‍ കുടുംബത്തില്‍ സംശയരോഗമാകുന്ന വില്ലനെ വളര്‍ത്തുകയാണ് ചെയ്യുന്നത്.
📒പരസ്പരം അറിഞ്ഞും അറിയിച്ചും ആദരിച്ചും അംഗീകരിച്ചും ഇണകളായി ജീവിക്കുന്നവര്‍ക്ക് ദാമ്പത്യ ജീവിതത്തിന്റെ സൌന്ദര്യവും സൌരഭ്യവും ആസ്വദിക്കാനാവും.
📒പെരുമ പറച്ചിലും ഇടുങ്ങിയ മനസ്സും വിവാഹജീവിതത്തിലെ എല്ലാ സുഖങ്ങളേയും നശിപ്പിക്കും.
📒സഹിക്കാനും പൊറുക്കാനും കഴിയാത്തവര്‍ക്ക് നല്ലൊരു ദാമ്പത്യജീവിതം നയിക്കാനാവില്ല.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
🌹നമ്മുടെ മക്കള്‍🌹

📘ദാമ്പത്യജീവിതത്തിലെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുന്നത് മക്കളിലൂടെയാണ്. അവരുടെ കൊഞ്ചിക്കളിയും സാന്നിധ്യവും എന്തൊരു സന്തോഷമാണ് നല്‍കുന്നത്.
📕മാതാപിതാക്കളുടെ സ്നേഹച്ചിറകിന് കീഴിലാണ് മക്കള്‍ വളരേണ്ടത്.
📘മക്കളുടെ സംരക്ഷണം മാതാപിതാക്കളുടെ കടമയായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 
📘വന്‍ നഗരങ്ങളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളില്‍ നല്ലൊരു ശതമാനം ജാരസന്തതികളാണെന്ന യാഥാര്‍ത്ഥ്യം നാം അറിയേണ്ടതുണ്ട്.
📕വിവാഹേതര ലൈംഗിക ബന്ധങ്ങളുടെ പരിണിത ഫലമാണ് പരിഷ്കൃത സമൂഹത്തെ തുറിച്ചുനോക്കുന്ന ഈ കുട്ടികള്‍. 
📘സുരക്ഷിതമായ കുടുംബസംവിധാനത്തിന്റെ അനിവാര്യതയെ സംബന്ധിച്ച് പടിഞ്ഞാറന്‍ നാടുകളും ഗൌരവമായി ചിന്തിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
📙പ്രകൃതി വിരുദ്ധമായ ഏത് നിലപാടുകള്‍ക്കും വന്‍ വില ഒടുക്കേണ്ടിവരുമെന്ന തിരിച്ചറിവാണ് കുടുംബസംവിധാനത്തിന്റെ വീണ്ടെടുപ്പിനുള്ള പാശ്ചാത്യന്‍ മുറവിളി. 
📘പക്ഷെ നാം അവര്‍ ഉപേക്ഷിച്ചുതള്ളിയ പരിഷ്കാരത്തിന്റെ പിന്നാലെ പോകാനിഷ്ടപ്പെടുന്നു.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📗കുടുംബത്തിന്റെ നന്മയ്ക്കായി പാടുപെട്ട് അധ്വാനിക്കുകയാണ് രക്ഷിതാക്കള്‍.
📗കുടുംബത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ് ഈ അധ്വാനത്തിന് പ്രേരിപ്പിക്കുന്നത്.
📗ഗള്‍ഫ് നാടുകളിലെ അസഹ്യമായ മണല്‍കാറ്റും ചുടും തണുപ്പും സഹിച്ച് തന്റെ സുഖങ്ങളൊക്കെയും മാറ്റിവെച്ച് ചോരയും നീരുമുള്ള കാലമത്രയും ഗള്‍ഫില്‍ കഴിച്ചുകൂട്ടി അധ്വാനിക്കുന്നവന്റെ ആഗ്രഹം തന്റെ കുടുംബത്തിന്റെ നന്മയും സദ്കീര്‍ത്തിയുമാണ്.
📗ആരെക്കൊണ്ടും പറയിപ്പിക്കാതെ ജീവിക്കണമെന്ന ഒരൊറ്റ ആഗ്രഹം. 
📗നല്ല ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കുടുംബത്തിന് ഒരുക്കിക്കൊടുക്കുവാന്‍ അവര്‍ കഷ്ടപ്പെടുകയാണ്.
📗മക്കളുടെ ജോലി, വിവാഹം, ചികില്‍സ എന്നിവക്കായി ഒരു പുരുഷായുസ്സ് മുഴുവന്‍ മണല്‍ക്കാട്ടില്‍ കഴിച്ചുകൂട്ടുന്നവരും കുറവല്ല.
📗ലോറിയിലേക്ക് വലിയ തടികള്‍ തള്ളിക്കയറ്റുന്ന തൊഴിലാളികളും, അമ്പത് നിലകളുള്ള കൂറ്റന്‍ കെട്ടിടങ്ങളുടെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിക്കാരനും, ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് കോരിയെടുക്കുന്നവനും, തിരമാലകളോട് മല്ലടിച്ച് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവനും കുടുംബത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് അപകടം മണക്കുന്ന ഈ ജോലികള്‍ നിര്‍ഭയം ചെയ്യുന്നത്.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📙കുടുംബത്തിന്റെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ജോലി എന്നിവയില്‍ മാത്രം ശ്രദ്ധിച്ചാല്‍ കുടുംബനാഥന്റെ ബാധ്യത തീരുമോ
📙അങ്ങനെയൊരു ധാരണയാണ് നമുക്കിടയിലുള്ളത്. ഇത് തിരുത്തേണ്ട ധാരണയാണെന്നതില്‍ ഒട്ടും സംശയമില്ല. 
📙മരണത്തോടെ ആരംഭിക്കുന്ന പരലോക ജീവിതത്തിലെ സുരക്ഷക്കായി കുടുംബത്തിന് ചിലത് നാം ചെയ്യേണ്ടതുണ്ട്.
📙സത്യവിശ്വാസികള്‍ക്ക് പരമകാരുണികനായ അല്ലാഹു ഒരുക്കിയ സ്വര്‍ഗത്തില്‍ കുടുംബത്തോടൊപ്പം പ്രവേശിക്കുവാന്‍ മതമെന്തെന്ന് കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കുവാന്‍ നാം തയ്യാറാവണം.
📙മാതാപിതാക്കള്‍ക്ക് മതബോധമുണ്ടാകുമ്പോഴെ അത് മക്കളില്‍ നിലനില്‍ക്കുകയുള്ളൂ.
📘മാതാപിതാക്കളെയാണ് മക്കള്‍ അനുകരിക്കുന്നത്.
📙മക്കള്‍ക്ക് നല്‍കുന്ന ശിക്ഷണവും ശാസനയും ഗുണം ചെയ്യണമെങ്കില്‍ രക്ഷിതാക്കള്‍ മാതൃകാ യോഗ്യരാവണം.
📙വിശ്വാസരംഗത്തുള്ള ശിക്ഷണമാണ് കുടുംബത്തിന് പ്രഥമമായി നല്‍കേണ്ടത്.
📙വിശ്വാസരംഗം വിശുദ്ധമായാല്‍ മാത്രമേ കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📕അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന സത്യം അംഗീകരിക്കാന്‍ കഴിയണം.
📕അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ.
📕അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിച്ചാല്‍ അത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. 
📗ഇതിനെ ശിര്‍ക്ക് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
📕സര്‍വ്വസൌകര്യങ്ങളും ഒരുക്കിയ റബ്ബിനെ വിട്ട് അവന്റെ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്നത് എത്ര നന്ദികേടാണ്.
📙അല്ലാഹുവിനോടുള്ള സ്നേഹമാണ് കുട്ടികളുടെ ഹൃദയത്തില്‍ നിറയേണ്ടത്.
📙അല്ലാഹുവിന്റെ മഹത്വം കുഞ്ഞുനാളിലെ പറഞ്ഞുകൊടുത്തെങ്കില്‍ മാത്രമേ ശരിയായ വിശ്വാസം മനസ്സിലുറക്കൂ. 
📗യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ നിരര്‍ത്ഥക കുടുംബത്തില്‍ ബോധ്യപ്പെടുത്തണം.
📘കുട്ടികള്‍ നിരന്തരം കാണുന്നത് ഏകദൈവവിശ്വാസത്തിനും ആരാധനക്കും വിരുദ്ധമായ കാര്യങ്ങളാണ്. 
📘മായാവി ചിത്രങ്ങളും യക്ഷിക്കഥകളും കുട്ടിച്ചാത്തന്റെ അത്ഭുതങ്ങളും കാണുന്ന കുട്ടിക്ക് അല്ലാഹുവിന്റെ മഹത്വത്തില്‍ തന്നെ സംശയമുണ്ടാകുന്നു.
📘അല്ലാഹു നമുക്ക് ഒരു നന്മ വിചാരിച്ചാല്‍ അത് തടയുവാന്‍ ഭൂമിയില്‍ ആര്‍ക്കും സാധ്യമല്ലെന്നും, ഒരു തിന്മ വിധിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമുള്ള ഉറച്ച വിശ്വാസം ചെറുപ്പം മുതല്‍ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങേണ്ടത്.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
🌹വികലമായ വിശ്വാസം🌹

📙വിധി വിശ്വാസലത്തിന്റെ പോരായ്മ പല കുടുംബങ്ങളിലും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
📙ഏത് പ്രതിസന്ധി ഘട്ടത്തിലും നിര്‍ഭയത്വത്തോടെ നില്‍ക്കാന്‍ വിധി വിശ്വാസത്തിന്റെ അര്‍ത്ഥമറിയണം. 
📙ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ജീവിതം നശിപ്പിക്കുന്ന ഒരു തലമുറയാണ് നമ്മുടെ മുന്നിലുള്ളത്. 
📘ജീവിതത്തിലെ ചെറിയ പരാജയങ്ങളില്‍ പോലും അവര്‍ വല്ലാതെ പതറുന്നു.
📘പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശേഷി ചെറുപ്പത്തിലെ കുട്ടികള്‍ക്ക് നല്‍കിയില്ലെങ്കില്‍ സമൂഹജീവിതത്തില്‍ അവര്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവരും.
📙ആരാധനാ രംഗത്തുള്ള ശിക്ഷണവും വിശ്വാസവും ശരിയായ രൂപത്തില്‍ കുടുംബത്തിന് ലഭിക്കണം.
📒മാതാപിതാക്കള്‍ നമസ്കാരം നിലനിര്‍ത്തുന്നവരാണെങ്കിലേ കുട്ടികളില്‍ ആ ശീലമുണ്ടാകൂ.
📕ജമാഅത്തിന്റെയും ജുമുഅയുടെയും പ്രധാന്യം കുടുംബം പഠിക്കേണ്ടതുണ്ട്.
📕ജുമുഅയിലൂടെ ലഭിക്കുന്ന ഉദ്ബോധനങ്ങള്‍ കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു. കടമകളെയും കടപ്പാടുകളെയും കുറിച്ചുള്ള ബോധമുണ്ടാക്കുന്നു.
📙വീട്ടില്‍ സുന്നത്ത് നമസ്കാരങ്ങള്‍ നടക്കണം.
📒വീടിനെ ശ്മശാനമാക്കരുതെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
📙വൈകുന്നേരമായാല്‍ സീരിയലിന്റെ മുന്നിലിരിക്കുന്ന മാതാവിന്റെ മക്കളും ആ ശീലം ഒഴിവാക്കുകയില്ല. 
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📒ആരാധനകള്‍ അനുഷ്ഠിക്കേണ്ടത് പ്രവാചക മാതൃകയനുസരിച്ചാണ്.
📒നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയിലെല്ലാം മുഹമ്മദ് നബി(സ)യെയാണ് നാം പിന്‍പറ്റേണ്ടത്. 
📕 "നല്ലതല്ലേ " എന്ന് കരുതി പ്രവാചക മാതൃകയില്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല. അത് ബിദ്അത്താണ്. ഇത്തരം പുത്തനാചാരങ്ങള്‍ മനുഷ്യരെ നരകത്തിലാണ് എത്തിക്കുക.
📘ജീവിതത്തിന്റെ ഏത് രംഗത്തേക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നബി(സ) നല്‍കിയിട്ടുണ്ട്. 
📙ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ മുഹമ്മദ് നബി(സ) യെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. അത് മാത്രമാണ് രക്ഷാമാര്‍ഗം.
📕കുടുംബത്തിന്റെ സ്വഭാവവും സംസ്കാരവും ഇസ്ലാമികമാണെന്ന് ഉറപ്പ് വരുത്തേണ്ടത് കുടുംബനാഥന്റെ ബാധ്യതയാണ്.
📗സല്‍സ്വഭാവങ്ങള്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കണ്ടും കേട്ടും പഠിക്കണം. 
📗സത്യസന്ധത, പ്രതിബദ്ധത, നീതിബോധം, ആര്‍ദ്രത തുടങ്ങിയ മഹത് സ്വഭാവങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിച്ചെങ്കില്‍ മാത്രമേ സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരു തലമുറയായി മക്കളെ വളര്‍ത്തിയെടുക്കാനാവൂ. അല്ലെങ്കില്‍ ഇവന്‍ കുടുംബത്തിനും സമൂഹത്തിനും ഭാരമായിരിക്കും.
📘പെരുമാററ മര്യാദകള്‍ എന്താണെന്ന് ശരിയായ ശിക്ഷണം ലഭിക്കാത്ത അവസ്ഥ നമ്മുടെ കുടുംബത്തിന് ഉണ്ടായിക്കൂടാ. 
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📒അതിഥിയെ ആദരിക്കണമെന്ന് പഠിപ്പിച്ച ഇസ്ലാമിന്റെ അനുയായികള്‍ അതിഥിയോട് മിണ്ടാന്‍പോലും കൂട്ടാക്കാതെ സീരിയല്‍ കണ്ട് പൂര്‍ത്തിയാക്കുന്നു.
📙കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന പ്രതികരണ ശേഷി നഷ്ടപ്പെട്ട കുട്ടികള്‍ക്കും പെരുമാറ്റ മര്യാദയെന്തെന്ന് അറിയില്ല.
📒മാതാപിതാക്കള്‍ക്കിടയില്‍ നിര്‍മ്മലമായ സ്നേഹവും ഇണക്കവും ഉണ്ടെങ്കില്‍ മാത്രമേ മക്കളിലും അത്തരം സ്വഭാവം വളരുകയുള്ളൂ.
📕കടമകള്‍ തിരിച്ചറിയുന്ന ഒരു തലമുറയെയാണ് നാം വളര്‍ത്തിയെടുക്കേണ്ടത്.
📙മാതാപിതാക്കളോടുള്ള കടമകളെന്തെന്ന് ചെറുപ്പത്തിലേ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുണ്ട്.
📘കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുത്ത് അവരെ വാര്‍ധക്യത്തില്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുട്ടികള്‍ക്ക് ബോധ്യമക്കണം. 
📙വലിയ കോണ്‍ക്രീറ്റ് കൂടാരങ്ങളില്‍ സ്നേഹിക്കാനോ, ലാളിക്കാനോ ആരുമില്ലാതെ ജീവിത സായാഹ്നം തള്ളിനീക്കുന്ന എത്രയോ മനുഷ്യരുണ്ട്. 
📒വീടുകളെ വൃദ്ധസദനങ്ങളാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ വ്യാപകമാകാതിരിക്കന്‍ മതബോധമുള്ള മക്കളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📙മക്കളോട് നീതി കാണിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. 
📗മതത്തിന്റെ സുപ്രധാന പാഠങ്ങള്‍ അത് നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ നല്‍കി, വിശുദ്ധ ജീവിതം നയിക്കാന്‍ മക്കളെ പ്രേരിപ്പിക്കേണ്ടതുണ്ട്.
📗മക്കളുടെ ഇഷ്ടങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത് എന്ന് വിചാരിച്ച് അനിസ്ലാമികമായ വിനോദങ്ങള്‍ക്കും നേര്‍ച്ച ഉല്‍സവങ്ങള്‍ക്കും അവസരമൊരുക്കുന്നത് അപരാധമാണ്. 
📘ചാനലുകളും നെറ്റ് കണക്ഷനുകളും സംവിധാനിച്ചുകൊടുത്ത് എങ്ങനെയാണ് അവര്‍ അത് കൈകാര്യം ചെയ്യുന്നത് എന്ന് നോക്കാതെ അശ്രദ്ധ കാണിച്ചാല്‍ അത് കുടുംബത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാകുമെന്ന് ഓര്‍മ്മ വേണം. വ്യക്തമായ നിയന്ത്രണം അനിവാര്യമായ രംഗമാണിത്. 
📗സ്കൂള്‍ വിദ്യാര്‍ത്ഥിയും മൊബൈലും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കുന്നവനെ പഴഞ്ചനായി കാണുന്ന കാലമാണിത്. 
📙വഴിപിഴച്ച് പോകാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതല്ലേ. 
📕പഠനവും സ്വഭാവവും ചീത്തയാക്കി ഒന്നിനും കൊള്ളാത്തവനായി മൊബൈല്‍ ഒരു വിദ്യാര്‍ത്ഥിയെ മാറ്റുമെന്ന് ഭയപ്പെടണം.
📙വീട്ടിലെ ഫോണിനും കൃത്യമായ ഒരു നിയന്ത്രണം അനിവാര്യമാണ്. വെറുതെ വിളിക്കുന്ന കോളുകള്‍ എത്രയാണ്. ആവശ്യമില്ലാത്ത സംസാരങ്ങള്‍ അപകടം വിളിച്ചുവരുത്തുന്നു.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📘📱കാര്യങ്ങള്‍ പറയാനുള്ളതും,
നല്ല സന്ദേശങ്ങൾ അയക്കാനുമുള്ളതുമാണ്
ഫോണ്‍.
📒അന്യരോടുള്ള പെരുമാറ്റത്തിന്റെ കൃത്യമായ അതിര്‍ത്തി സ്ത്രീയും പുരുഷനും കാത്ത്സൂക്ഷിക്കേണ്ടതുണ്ട്.
📘ഭര്‍ത്താവിന്റെ അഭാവത്തില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഒരു സ്ത്രീ ബാധ്യസ്ഥയാണ്.
📙ഇക്കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ എത്ര കുടുംബങ്ങളെയാണ് കണ്ണീരില്‍ കുതിര്‍ന്ന നിലയിലെത്തിച്ചത് എന്ന് നാമറിയാതെ പോകരുത്.
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
📕അയല്‍വാസിയെ ഉപദ്രവിക്കുന്നത് ഇസ്ലാമികവിരുദ്ധമാണ്.
📗ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നാം അവലംബിക്കേണ്ടതുണ്ട്.
📙കുടുംബബന്ധം മുറിക്കുന്നത് അക്രമമാണ്.
📕അവശതയനുഭവിക്കു
ന്നവരോട് ആര്‍ദ്രതയും അലിവും കാണിക്കാന്‍ സ്വയം തയ്യാറാവുകയും കുടുംബത്തില്‍ ഈ സന്ദേശം ഗൌരവപൂര്‍വ്വം നല്‍കുകയും വേണം.
📗കുടുംബത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കണം.
📘കൊച്ചു വര്‍ത്തമാനങ്ങള്‍കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാതിരിക്കാന്‍ കുടുംബനാഥന്‍ ശ്രമിക്കേണ്ടതുണ്ട്.
📕കുടുംബത്തില്‍ നിര്‍മ്മലമായ സ്നേഹവും സൌഹൃദവും നിലനില്‍ക്കണം. 
📙ഒരു വീട്ടില്‍ വിദ്വേഷം നിറഞ്ഞ മനസ്സുമായി കഴിഞ്ഞുകൂടി ബന്ധങ്ങള്‍ക്കിടയില്‍ മതിലുകള്‍ പണിയുന്നത് എന്ത് മാത്രം കുറ്റകരമാണ്.
📘മതപരമായ ചര്‍ച്ചകള്‍ വീട്ടില്‍ നിരന്തരം നടക്കണം.
📕സാമൂഹ്യ തിന്മകള്‍ സൃഷ്ടിക്കുന്ന വിളകളെന്തെന്ന് ചര്‍ച്ച ചെയ്യുകയും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ കഴിയുകയും വേണം.
📙മരണത്തിന് ശേഷമുള്ള അനശ്വര ജീവിതത്തില്‍ എല്ലാവരും രക്ഷപ്പെടണമെന്ന ചിന്ത കുടുംബത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിശുദ്ധ പാതയില്‍ കുടുംബത്തെ നയിക്കാന്‍ സാധിക്കുകയുള്ളൂ.
📒മുസ്ലിമായി ജീവിക്കുമ്പോഴാണ് ഇരുലോകത്തും ഐശ്വര്യവും അഭിവൃദ്ധിയും അല്ലാഹു നല്‍കുന്നത്. 
📘ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിഞ്ഞ് വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കാണ് അനശ്വര സ്വര്‍ഗം കാരുണ്യവാനായ അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.
📙അത് നേടിയെടുക്കാന്‍ പരമാവധി പരിശ്രമിക്കുക.
📕അല്ലാഹു സഹായിക്കട്ടെ.

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...