ബാറാഅത്ത് രാവ് എന്നാൽ ശഹബാൻ 15 ന്റെ രാത്രി , അത് വലിയ മഹത്വമുള്ളതാണെന്ന് മഹാന്മാർ പഠിപ്പിക്കുന്നു . ഇബ്നുല്‍ഹാജ്(റ) എഴുതുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ സ്ഥാനമുള്ള രാത്രിയാണ് അതെന്നതില്‍ സംശയമില്ല. ആ രാത്രിക്ക് ഏറെ ശ്രേഷ്ഠതയും ഗുണവുമുണ്ട്. പൂര്‍വികര്‍ അതിനെ ആദരിക്കുകയും അതിന്‍റെ ധന്യലബ്ധിക്കായി പരിശ്രമിക്കുകയും ചെയ്തിരുന്നു (അല്‍മദ്ഖല്‍).
ഈ രാവിനെ കുറിച്ച നബി (സ) പറയുന്നു : ജിബ്രീല്‍(അ) ഒരിക്കല്‍ എന്‍റെ അടുക്കല്‍ വന്നുപറഞ്ഞു: ഇന്ന് ശഅ്ബാന്‍ പതിനഞ്ചാം രാവാണ്. ഈ രാത്രിയില്‍ ബനൂകല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തിനു തുല്യം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കും. ബഹുദൈവ വിശ്വാസി, പിണങ്ങിക്കഴിയുന്നവര്‍, കുടുംബബന്ധം മുറിച്ചവന്‍, വസ്ത്രം നിലത്തിഴച്ച് നടക്കുന്നവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, മദ്യം ഉപയോഗിക്കുന്നവന്‍ എന്നിവരിലേക്ക് ഈ രാത്രിയിലും അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷം ഉണ്ടാവുകയില്ല (ബൈഹഖി).
ശഅ്ബാന്‍ പതിനഞ്ചാം രാത്രി നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുക. അതിന്‍റെ പകല്‍ നിങ്ങള്‍ സുന്നത്ത് നോമ്പനുഷ്ഠിക്കുക. കാരണം അന്ന് അസ്തമയത്തോടെ അല്ലാഹു അവന്‍റെ കാരുണ്യത്തിന്‍റെ കവാടം അധികമായി തുറക്കുന്നതാണ്. അവന്‍ പറയും: എന്നോട് പാപമോചനം തേടുന്നവരുണ്ടോ, ഞാന്‍ പൊറുത്തു തരാം. എന്നോട് ഭക്ഷണം തേടുന്നവരുണ്ടോ, ഞാനവന് ഭക്ഷണം നല്‍കാം. പ്രയാസമനുഭവിക്കുന്നവരുണ്ടോ, ഞാനവനെ സുഖപ്പെടുത്താം. പുലരുവോളം ഇതു തുടരും (ഇബ്നുമാജ).

Comments
Post a Comment