വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌ക്കാരം നിസ്‌ക്കാരങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമാണ്.വെള്ളിയാഴ്ച ദിവസമാകട്ടെ ദിവസങ്ങളില്‍ വെച്ചേറ്റവും ഉന്നതവും.ലോകത്തിന്റെ തുടക്കവും ഒടുക്കവും ഈ ദിനത്തിലാണ്.പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയം ഈ ദിവസത്തിലുണ്ട്.ജമുഅ നമസ്‌ക്കാരവും ഖുത്വുബയും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ജുമുഅ ഉദ്ദേശിക്കുന്നയാള്‍ക്ക് വെള്ളിയാഴ്ച കുളിക്കല്‍ സുന്നത്താണ്.അതിരാവിലെ തന്നെ ജുമുഅക്ക് പുറപ്പെടുന്നതും പ്രത്യേകം സുന്നത്തുണ്ട്.അല്‍ കഹ്ഫ് പാരായണം ചെയ്യുക,സ്വലാത്ത് വര്‍ധിപ്പിക്കുക,നഖം മുറിക്കുക,ജുമുഅക്ക് നല്ല വസ്ത്രം (വെള്ള) ധരിക്കുക തുടങ്ങിയവ സുന്നത്തുകളില്‍ പെട്ടതാണ്.

Comments
Post a Comment