Skip to main content

നിസ്‌ക്കാരം:ചില മസ്അലകള്‍

ചോദ്യം; ചിത്രങ്ങളുളള മുസ്വല്ലയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്നു ചിലര്‍ പറയുന്നു. ഇതു ശരിയാണോ???
ഉത്തരം;
അതേ. കറാഹത്താണ്. അതു ഭക്തിക്കു കോട്ടം വരുത്തും എന്നതാണു കാരണം. (തുഹ്ഫ 2/161)
ചോദ്യം ; നിസ്കാരം ഉപേക്ഷിച്ചതിന്‍റെ പേരില്‍ ഭര്‍ത്താവിന് ഭാര്യയെ അടിക്കമോ???
ഉത്തരം; ഭാര്യ നിസ്കരിച്ചില്ലെന്‍കില്‍ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ രണ്ടു പേരും ഇല്ലാതിരിക്കുകയോ അതില്‍ അവര്‍ വിഴ്ച വരുത്തുകയോ ചെയ്താല്‍ മുറിയാവാത്ത നിലയ്ക്ക് അവളെ അടിക്കല്‍ ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (തുഹ്ഫ 1/452)
ചോദ്യം; ഭര്‍ത്താവിനു തന്‍റെ ഭാര്യയെ തുടര്‍ന്നു നിസ്കരിക്കാമോ???
ഉത്തരം ; പുരുഷന്‍ സ്ത്രിയോടു തുടര്‍ന്നു നിസ്കരിച്ചാല്‍ സ്വഹീഹാവില്ല. (ശര്‍വാനി 2/14)
ചോദ്യം; സോക്സ് ധരിച്ച് നിസ്കരിക്കമോ???
ഉത്തരം; നിസ്കരിക്കാം. എങ്കിലും സുജൂദിന്‍റെ അവയവമായ വിരലിന്‍റെ പളള മറയില്ലാതെ വെക്കല്‍ സുന്നത്താണ്‌. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം ; ഔറത്ത് മറയ്ക്കാതെ കുട്ടികളെ നിസ്കാരം പരിശീലിപ്പിക്കാമോ? ഉത്തരം;പാടില്ല. (ഫത്ഹുല്‍ മുഈന്‍ 213)
ചോദ്യം; ജുമുഅ പിരിയുന്നതിനു മുമ്പ് സ്ത്രികള്‍ക്കു ളുഹ്ര്‍ നിസ്കരിക്കല്‍ അനുവദനീയമാണോ??
ഉത്തരം ; അനുവദനീയമാണ്. മാത്രമല്ല ജുമുഅ തീരുന്നതു കാത്തു നില്‍ക്കാതെ വേഗത്തില്‍ ളുഹ്ര്‍ നിസ്കരിക്കലാണു സ്ത്രീകള്‍ക്കു സുന്നത്ത്. (തുഹ്ഫ 2/418)
ചോദ്യം; സുജൂദില്‍ കണ്ണടക്കാമോ??
ഉത്തരം; കണ്ണടയ്ക്കാതിരിക്കല്‍ സുന്നത്താണ്. (ഫത്ഹുല്‍ മഈന്‍ 69)
ചോദ്യം; ഫര്‍ള് നിസ്കാരം ഖളാ ഉളളവന്‍ സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധി എന്ത്??
ഉത്തരം; ഫര്‍ള് നിസ്കാരം ഖളാ ഉളളവന്‍ അതു ഖളാ വീട്ടാതെ നിര്‍വഹിക്കുന്ന എല്ലാ സുന്നത്ത് നിസ്കാരങ്ങളും അവനു ഹറാമാണ്‌. എന്നാല്‍ സുന്നത്ത് നിസ്കാരം സ്വഹീഹാകുന്നതുമാണ്. ( കുര്‍ദി 1/144)
ചോദ്യം; വസ് വാസുളള ആളെ തുടര്‍ന്നു നിസ്കരിക്കാമോ??
ഉത്തരം; വസ് വാസുളളവരെ തുടര്‍ന്നു നിസ്കരിക്കല്‍ കറാഹത്താകുന്നു. (ഫത്ഹുല്‍ മുഈന്‍ 132)
ചോദ്യം; ബീജം തുപ്പുനീര്‍ എന്നിവ നജസണോ? ഇവ വസ്ത്രത്തിലായാല്‍ നിസ്കാരം സ്വഹീഹാകുമോ?
ഉത്തരം; ഇവകള്‍ നജസല്ല. ഇവ വസ്ത്രത്തിലായാല്‍ കഴുകല്‍ നിര്‍ബന്ധമില്ല. (ശറഹ് ബാഫള്ല്‍ 1/168)
ചോദ്യം; നില്‍ക്കാന്‍ കഴിവുളളവര്‍ക്ക് സുന്നത്ത് നിസ്കാരം ഇരുന്ന് നിര്‍വഹിക്കാമോ???
ഉത്തരം; നിര്‍വഹിക്കാം. ഫര്‍ള് നിസ്കാരത്തില്‍ മാത്രമേ നില്‍ക്കല്‍ നിര്‍ബന്ധമുളളു. (തുഹ്ഫ 2/29)
ചോദ്യം; സുന്നത്ത് നിസ്കാരത്തില്‍ സൂറത്ത് ഓതല്‍ സുന്നത്തുണ്ടോ??
ഉത്തരം; സുന്നത്തുണ്ട്. മയ്യിത്ത് നിസ്കാരത്തിലൊഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതല്‍ സുന്നത്താണ്. (തുഹ്ഫ 2/51)
ചോദ്യം; പല പളളികളിലും ഇന്നു കസേരയില്‍ ഇരുന്നു കൊണ്ടുളള നിസ്കാരം പതിവായി കാണുന്നു. പളളിയിലേക്കു നടന്നു വരുന്ന ഇവര്‍ നില്‍ക്കാന്‍ കഴിവുണ്ടായിരിക്കേ പല പ്രയാസങ്ങളും പറഞ്ഞ് കസേരയില്‍ ഇരുന്നു നിസ്കരിക്കുന്നു. ഈ നിസ്കാരം സ്വഹീഹാകുമോ???
ഉത്തരം; സ്വഹീഹാവില്ല. സ്വയം നില്‍ക്കാന്‍ കഴിവില്ലാത്ത ആളുകള്‍ വടിയുടെയോ മറ്റൊരാളുടെയോ സഹായത്താല്‍ നിന്നു തന്നെ നിസ്കരിക്കണം. സഹായിക്കുന്നവന് കൂലി കൊടുത്തിട്ടാണെകിലും അപ്രകാരം ചെയ്യണം. ( ശര്‍വാനി 2/20)
ചോദ്യം; നിസ്കാരത്തിലായിരിക്കെ സലാം പറയപ്പെട്ടാല്‍ നിസ്കരിക്കുന്നവന്‍ എന്തു ചെയ്യണം???
ഉത്തരം; കൈ ഉയര്‍ത്തിക്കാണിക്കുകയും നിസ്കാരത്തില്‍ നിന്നു വിരമിച്ച ശേഷം സലാം മടക്കുകയും ചെയ്യല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം; നാലു റക്അത്തുളള നിസ്കാരത്തില്‍ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉയര്‍ന്നാല്‍ മഅ്മൂമീങ്ങള്‍ എന്തു ചെയ്യണം???
ഉത്തരം; അവര്‍ ഇമാമിനെ പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടു പിരിയുകയോ ചെയ്യാം. ഇമാമിന്‍റെ കൂടെ എഴുന്നേല്‍ക്കാന്‍ പാടില്ല. (ഫത്ഹുല്‍ മുഈന്‍)
ചോദ്യം; മറയുടെ പിന്നില്‍ നിന്നു നിസ്കരിക്കുന്നവന്‍ അല്‍പ്പം തെറ്റി നില്‍ക്കണം എന്നു പറയുന്നതു ശരിയണോ???
ഉത്തരം; ശരിയാണ്. മറ മുഖത്തിനു നേരെയല്ലാതെ അല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ തെറ്റി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ 2/160)
ചോദ്യം; ഒരു സഥലത്തു വെച്ച് ഒരു നിസ്കാരം നിര്‍വഹിച്ചാല്‍ അടുത്ത നിസ്കാരത്തിനു വേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറി നില്‍ക്കല്‍ സുന്നത്തുണ്ടോ???
ഉത്തരം; ഉണ്ട്. അല്‍പ്പം മാറി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ 2/106)
ചോദ്യം; നിസ്കാരത്തില്‍ വിരല്‍ പൊട്ടിക്കുന്നതിന്‍റെ വിധിയെന്താണ്?
ഉത്തരം; നിസ്കാരത്തില്‍ വിരല്‍ പൊട്ടിക്കല്‍ കറാഹത്താണ്.....
☆☆☆☆☆☆☆☆☆☆☆☆☆

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...