ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത് നിസ്കരിക്കലാണ് സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്ളുഹ്റ് വരെയാണ് ളുഹായുടെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. സൂറതുശ്ശംസും (വശ്ശംസി വളുഹാഹാ) സൂറത്തുള്ളുഹായും (വള്ളുഹാ വല്ലൈലി) ഈ സൂറത്തുകലോ അല്ലങ്കിൽ സൂറതുല്‍കാഫിറൂനയും ഇഖലാസ എന്നിവ ഒതുക
അബൂഹുറൈറ: (റ) പറയുന്നു. നബി (സ) മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്തു. എല്ലാ മാസത്തിലും ഏതെങ്കിലും മൂന്ന് ദിവസം നോമ്പനുഷ്ടിക്കല്‍, രണ്ട് റക്അത്ത് ളുഹാ നിസ്‌കരിക്കല്‍, ഉറങ്ങുന്നതിന് മുമ്പേ വിത്ര്‍ നിസ്‌കരിക്കല്‍ (ബുഖാരി, മുസ്‌ലിം).
ഇബ്‌നു ഉമര്‍ (റ) പറയുന്നു: യുദ്ധം ചെയ്യാന്‍ വേണ്ടി ഒരു സേനയെ നബി (സ) നിയോഗിച്ചു. അവര്‍ വിജയിക്കുകയും ഗനീമത്ത് നേടിവേഗം തിരിച്ചെത്തുകയും ചെയ്തു. ഇത് ജനങ്ങളെ അത്ഭുതപ്പെടുത്തി. ഇവര്‍ പെട്ടെന്ന് തിരിച്ചെത്തിയതും ഗനീമത്ത് നേടിയതും അവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത് കേട്ട തിരുമേനി (സ) പറഞ്ഞു. ഇതിനേക്കാള്‍ പെട്ടെന്ന് ഗനീമത്ത് നേടാനുതകുന്നതും ലക്ഷ്യം നേടി വേഗം മടങ്ങിയെത്താവുന്നതുമായ ഒരു കാര്യം ഞാന്‍ പറഞ്ഞ് തരാം. വുളൂഎടുത്ത് പള്ളിയില്‍ പോയി ളുഹാ നിസ്‌കരിക്കലാണത്. (ത്വബ്‌റാനി, അഹമ്മദ്)

നബി(സ) പറഞ്ഞു സ്വര്‍ഗത്തില്‍ ളുഹാ എന്ന് പേരുള്ള ഒരു ഗെയ്റ്റുണ്ട്. ഖിയാമത്ത് നാളായാല്‍ അവിടെ വെച്ച് വിളിച്ച് പറയും: ളുഹാ നിസ്‌കാരം പതിവായിരുന്നവര്‍ എവിടെയാണ് ? ഇതാ നിങ്ങള്‍ക്കുള്ള ഗെയ്റ്റ്. അല്ലാഹുവിന്റെ റഹ്മത്താലെ ഇതിലെ പ്രവേശിക്കൂ. (ത്വബ്‌റാനി)

Comments
Post a Comment