ജന മനസുകളിൽ ആഴത്തിൽ സ്വധീനം ചെലുത്തിയ ഒരു മാരക രോഗമാണ് സംഗീതം.സംഗീതത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങൾ ഏല്ക്കാതെ ഒരു നിമിഷം പോലും കഴിചു കൂട്ടാൻ സാധ്യമല്ല ഇന്ന്. സമൂഹത്തിന്റെ വ്യത്യസ്ത രംഗങ്ങലിൽ അതിനു നൽകുന്ന ഔദ്യൊഗിക സ്ഥാനവും ആദരവും അതിനെ കൂടുതൽ ജനകീയമാക്കുന്നു.
എന്നാൽ ഇസ്ലാമിൽ സംഗീതത്തിന്റെ വിധി എന്താണ്?
എന്നാൽ ഇസ്ലാമിൽ സംഗീതത്തിന്റെ വിധി എന്താണ്?
അള്ളാഹു പറയുന്നു:
(وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ)
(وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ)
" യാതൊരരിവുമില്ലാതെ ദൈവ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും അതിനെ പരിഹാസ്യമാക്കി തീർക്കുവാനും വേണ്ടി വിനോദ വാർത്തകൾ വിലക്ക് വാങ്ങുന്ന ചിലര് മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്ക ആണ് അപമാനകരമായ ശിക്ഷയുള്ളത്." (സൂറ:ലുഖ്മാൻ 6)
ഈ ആയത്തിൽ പരാമർശിക്കപ്പെട്ട 'ലഹവുൽ ഹദീസ് ' എന്നതിന് അധിക ഖുർആൻ വ്യാഖ്യാതാക്കളും നല്കുന്ന വിശദീകരണം 'സംഗീതം' എന്നാണ്.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞു : "അത് സംഗീതമാണ് "(അദസുൽ മുഫ്രദ്)
ഇമാം മുജാഹിദ് (റ) പറഞ്ഞു: " വിനോദമെന്നാൽ ചെണ്ട വാദ്യമാണ്."(തഫ്സീർ ത്വബ് രി :21/40)
ഇമാം ഹസനുൽ ബസരി (റ) പറഞ്ഞു: " ഈ ആയത്ത് അവതരിച്ചത് വാദ്യോപകരണത്തിന്റെയും സംഗീതത്തിന്റെയും വിഷയത്തിലാണ് "( തഫ്സീർ കഥീർ :31/451)
ഇമാം സഅദി (റ) പറഞ്ഞു: "ഇതിൽ എല്ലാവിധ നിഷിദ്ധ സംസാരങ്ങളും (കളവ്, നമീമത്, പരിഹാസം ) പിശാചിന്റെ സംഗീതവും ഉള്പെടുന്നു." (തഫ്സീർ സഅദി: 6/150)
ഇമാം ഇബ്നു ഖയ്യിം (റ) പറഞ്ഞു: ലഹവുൽ ഹദീസ് അഥവാ വിനോദ വർത്തമാനങ്ങൾ എന്നാൽ ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടെയും താബിഉകളുടെയും വിശദീകരണം നമുക്ക് മതിയാകെണ്ടതാണ്.അതിനെ പ്രമുഖ സ്വഹാബിമാരായിരുന്ന ഇബ്നു അബ്ബാസ്(റ) ൽനിന്നും ഇബ്നു മസ്ഹൂദ് (റ)ൽനിന്നും സ്വഹീഹായ നിലക്ക് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്."
അബുസ്വഹ്ബാഅു്(റ)പറയുന്നു: لَهْوَ الْحَدِيثِ എന്ന ആയതിനെ സംബന്ധിച്ച് ഇബ്നു മസ്ഊദ്(റ)നോട് ഞാൻ ചോതിച്ചു. അപ്പോൾ "അല്ലാഹുവാണേ അവനല്ലാതെ ആരാധ്യനില്ല.അത് സംഗീതമാണ് " എന്നദ്ദേഹം മൂന്നു പ്രാവശ്യം ആണയിട്ടു പറഞ്ഞു.ഇബ്നു ഉമർ(റ)വിൽനിന്നു "അത് സംഗീതം തന്നെയാണ് " എന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
(ഇഗാദതുല്ലഹ്ഫാൻ:1/258)
അബുസ്വഹ്ബാഅു്(റ)പറയുന്നു: لَهْوَ الْحَدِيثِ എന്ന ആയതിനെ സംബന്ധിച്ച് ഇബ്നു മസ്ഊദ്(റ)നോട് ഞാൻ ചോതിച്ചു. അപ്പോൾ "അല്ലാഹുവാണേ അവനല്ലാതെ ആരാധ്യനില്ല.അത് സംഗീതമാണ് " എന്നദ്ദേഹം മൂന്നു പ്രാവശ്യം ആണയിട്ടു പറഞ്ഞു.ഇബ്നു ഉമർ(റ)വിൽനിന്നു "അത് സംഗീതം തന്നെയാണ് " എന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
(ഇഗാദതുല്ലഹ്ഫാൻ:1/258)
നബി(സ) പറഞ്ഞു: "വ്യഭിചാരം,(പുരുഷന്മാർ) പട്ടു ധരിക്കൾ, മദ്യപാനം, സംഗീതോപകരണങ്ങൾ എന്നിവ ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും."
ഹറാമെന്ന് ഖണ്ഡിതമായി നിര്‍ണ്ണയിക്കപ്പെട്ട വ്യഭിചാരം,മദ്യം,പട്ട് എന്നിവയോടൊപ്പമാണ് പ്രവാചകന്‍(സ) സംഗീതത്തെയും എണ്ണിയിട്ടുള്ളത്.സംഗീതോപകരണങ്ങള്‍ ഹറാമായിരുന്നില്ലെന്‍കില്‍ ഇൗ പറയപ്പെട്ടവയോടൊപ്പം നബി(സ) അതിനെ ചേര്‍ത്ത് പറയുമായിരുന്നില്ല.(സില്‍സിലതു സ്വഹീഹ1/140-141)
നബി(സ) പറഞ്ഞു."നിശ്ചയമായും അള്ളാഹു എന്‍റെ ഉമ്മത്തിന് മദ്യം,ചൂതാട്ടം,വീഞ്ഞ്,ചെണ്ടവാദ്യം,ളബീറാഅ്(ഹബ്ഷികള്‍ ധാന്യ മണി ഉപയോഗിച്ചുണ്ടാക്കുന്ന ലഹരി പാനീയം)എന്നിവ ഹറാമാക്കുകയും വിത്ര്‍ നമസ്കാരം എനിക്ക് അധികം നല്‍കുകയും ചെയ്തിരിക്കുന്നു.(അഹ്മദ്, അബു ദാവൂദ്)
ഉമറുബ്നു അബ്ദുൽ അസീസ് (റ) പറഞ്ഞു."സംഗീതം പിശാചില്‍ നിന്നു തുടങ്ങുന്നു.കാരുണ്യവാനായ റബ്ബിന്‍റെ കോപത്തില്‍ അത് കലാശിക്കുകയും ചെയ്യുന്നു."(ഗദാഉല്‍ അല്‍ബാബ്)
ഹസനുല്‍ ബസരി(റ) പറഞ്ഞു."വിവാഹ വിരുന്നു സല്‍കാരങ്ങളില്‍(വലീമയില്‍)സംഗീതങ്ങളും കളി കോലാഹലങ്ങളുമാണെന്കില്‍ അവരുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല."(അല്‍ജാമിഉ ഫില്‍ ഖൈറുവാനി)
ഇമാം മാലിക്(റ)."സംഗീതം സത്യമാണെന്നു ബുദ്ധിയുള്ളവര്‍ പറയുമോ?നമുക്കിടയില്‍ ഫാസിഖുകളാണ് അങ്ങിനെ ചെയ്യാറുള്ളത്"(തഫ്സീര്‍ ഖുര്‍തുബി)
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റ) പറഞ്ഞു:"ഹൃദയത്തില്‍ മത്തിണ്ടാക്കുന്ന മദ്യമാണ് സംഗീതം."(മജ്മൂഅ്)
അല്‍ബാനി പറഞ്ഞു:"സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതില്‍ നാലു ഇമാമുമാരും ഏകോപിച്ചിട്ടുണ്ട്"(സില്‍സിലതുസ്വഹീഹ 1/149)
ഇമാം ശാഫി(റ) പറയുന്നു:"സംഗീതം വെറുക്കപ്പെട്ടതും വ്യാജവുമാണ്.ആരതില്‍ വ്യാപൃതനാകുന്നുവോ അപ്പോളവന്‍റെ സാക്ഷിത്വം തള്ളപ്പെടണം."
ദാവൂദ് നബി(അ)ക്ക് നല്‍കിയ 'സബൂര്‍' എന്ന വേദം സംഗീതാലാപനങ്ങള്‍ ഉള്‍കൊണ്ടതായിരുന്നു.ഈ കാര്യത്തെ ഉയര്‍ത്തിക്കാട്ടി ചിലയാളുകള്‍ സംഗീതം 'ഹലാല്‍' ആക്കാന്‍ ശ്രമിക്കാറുണ്ട്. ഈ സമുദായത്തിന് പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ പിന്‍പറ്റാനെ തരമുള്ളു,അതിനാണ് നാം കല്‍പിക്കപ്പെട്ടിരിക്കുന്നത്.മുന്‍ സമുദായങ്ങള്‍ക്ക് അനുവദിച്ചിരുന്ന ചില കാര്യങ്ങള്‍ ഈ സമുദായത്തിന് നിഷിദ്ധമാക്കിയിട്ടുണ്ട്.അന്ത്യ പ്രവാചകന്‍ നമുക്കെത്തിച്ച ശരീഅത്തനുസരിച്ചേ നമുക്കു ജീവിക്കാന്‍ പറ്റു.
"കൃഷിയെ വെള്ളം പരിപോഷിപ്പിക്കുന്നതുപോലെ സംഗീതം ഹൃദയത്തില്‍ കപട വിശ്വാസം വളര്‍ത്തുന്നു."(ബൈഹഖി)
വിനോദങ്ങളില്‍നിനിന്നു വിലക്കിയ നബി(സ) ചില പൃത്യേക ആഘോഷ വേളകളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.അതില്‍ പെട്ടതാണ് വിവാഹ വേളകളിലും,പെരുന്നാള്‍ ആഘോഷങ്ങളിലും ചിലങ്ക ഇല്ലാത്ത ദഫുകള്‍ ഉപയോഗിക്കാന്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ അനുവാദം.
സംഗീതത്തെ വിലക്കിയ ഇസ്ലാം നല്ല ഗാനത്തെ വിലക്കിയിട്ടില്ല.അല്ലാഹു നമ്മുടെമേല്‍ ചൊരിഞ്ഞ കാരുണ്യം കൂടിയാണത്.നബി(സ)യും സ്വഹാബികളും നശീദകള്‍ പോലുള്ള കവിതാലാപനങ്ങള്‍(സംഗീതോപകരണങ്ങള്‍ ഇല്ലാതെ) നടത്തിയിരുന്നതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. യാത്രയിലും,ജോലികൾക്കിടയിലും നാട്ടുകൂട്ടങ്ങള്‍ക്കിടയിലും അവര്‍ അങ്ങിനെ ചെയ്തതായി കാണാം.
അനസ്(റ)പറയുന്നു: ഖന്തക് കുഴിക്കുന്ന വേളയില്‍ നബി (സ) ഞങ്ങളുടെ വിശപ്പും ക്ഷീണവും കണ്ടപ്പോള്‍ "അല്ലാഹുവെ പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതവുമില്ല,മുഹാജിറുകളെയും അന്‍സാറുകളെയും നന്നാക്കേണമേ.." എന്ന് പാടുകയുണ്ടായി.അതു കേട്ടപ്പോള്‍ സ്വഹാബികള്‍ പാടി "ഞങ്ങളാണ് മുഹമ്മദിന് ബൈഅത്ത് ചെയ്തവര്‍,ഞങ്ങള്‍ ജീവിച്ചിരിക്കുന്ന കാലമത്രയും ധര്‍മസമരത്തിനായി..."(ബുഖാരി:3/1043)
"സംഗീതത്തിന്‍റെ പ്രതിഫലം ഹറാമിന്‍റെ പ്രതിഫലമാണ്.അതിനാല്‍ അത് വാടകക്കെടുക്കല്‍ നിഷിദ്ധമാണ് എന്നുള്ളതുകൊണ്ട് ആഹരിക്കലും നിഷിദ്ധമാണ്.ശവമോ രക്തമോ ആഹരിക്കുന്നത്പോലെ."(ഇമാം ഇബ്നു ഖയ്യിം(റ) )
ഇസ്ലാമിക വിജ്ഞാനത്തിന്‍റെ സുഗന്ധം അല്‍പമെങ്കിലും അനുഭവിച്ചവര്‍ ഈ ഹറാമുകളില്‍ നിലകൊള്ളാന്‍ പാടില്ല.
ഇമാം ഹൈതമി(റ) വീണവായനയെകുറിച്ച് ശാഫിഈ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു." വീണാലാപനം ഹറാമാണ്,എന്തുകൊണ്ടെന്നാല്‍ അത് മദ്യപാനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്."
സംഗീതം മനസ്സിന് ആനന്ദം തരുന്നുവെന്നും രോഗ ശാന്തി നല്‍കുന്നുവെന്നുമൊക്കെ ചിലര്‍ക്കനുഭവങ്ങളുണ്ട്.ചിലരങ്ങിനെ വാദിക്കാറുമുണ്ട്.ഇത് ദൈവികമാണെന്നവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.പിശാച് അതിന്‍റെ സുഹൃത്തുക്കള്‍ ക്ക് നല്‍കുന്ന ആനന്ദങ്ങളും ആശ്വാസങ്ങളുമാണവ.നബി(സ) പറയുന്നു:"നിഷിദ്ധമാക്കിയതില്‍ അല്ലാഹു നിങ്ങള്‍ക്ക് (സത്യവിശ്വാസികള്‍ക്ക്) ശമനം നിശ്ചയിച്ചിട്ടില്ല."എന്ന്.
അള്ളാഹുവിനെ ഓര്‍ക്കുന്നതിലൂടെയാണ് മനസ്സുകള്‍ ശാന്തമാകുന്നതെന്ന് അള്ളാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിശുദ്ധ ഖുർആന്‍ പാരായണത്തിലൂടെ ലഭിക്കുന്ന ശാന്തി ഒരു സംഗീതത്തിനും നല്‍കാനാവില്ല..ഒരുപാട് ധിക്കാരികള്‍ക്ക് മാനസാന്തരമേകിയ ഗ്രന്ഥം.. ഒട്ടേറെ അവിശ്വാസികളെ ഉന്നതരായ സ്വഹാബികളാക്കിയ ഗ്രന്ഥം.. ഈയൊരു ഗ്രന്ഥം നമുക്ക് മുന്നിലുണ്ടായിട്ടാണോ ഭാവനയുടെ തീരങ്ങളില്‍ മദ്യവും,കന്‍ചാവും,ബീഡിയും രതിയും ഒക്കെ നുണഞ്ഞു മേഞ്ഞു നടക്കുന്നവരുടെ പിന്നാലെ പോകുന്നത്
സ്വയം പ്രവര്‍ത്തിക്കാത്ത ഇത്തരം ആളുകളുടെ കള്ളവാക്യങ്ങളില്‍ കൗതുകം കാണുന്നത്.അതിന് എത്ര 'ഉന്നത' സമ്മാനങ്ങള്‍ കിട്ടിയാലും ശരി,ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സന്‍മാര്‍ഗബോധനം നല്‍കുന്ന വകകളെന്ന നിലക്ക് അത് സ്വീകരിക്കാനാവില്ല.അള്ളാഹുവിലേക്ക് സന്‍ചരിക്കുന്ന യഥാര്‍ത്ഥ ഭക്തന് അത് സ്വീകാര്യമായിരിക്കില്ല.എന്തുകൊണ്ടെന്നാല്‍ ഖുർആനും സംഗീതവും ഒരു ഹൃദയത്തില്‍ ഒരുമിച്ചു ചേരുകയില്ല.ഖുർആനിന്‍റെ മാധുര്യം അനുഭവിച്ച ഒരാള്‍ സംഗീതത്തില്‍ നിന്ന് മുഖം തിരിക്കും.ഖുർആൻ ഒരു പരിചയായി അതില്‍ നിലകൊള്ളും.
സ്വയം പ്രവര്‍ത്തിക്കാത്ത ഇത്തരം ആളുകളുടെ കള്ളവാക്യങ്ങളില്‍ കൗതുകം കാണുന്നത്.അതിന് എത്ര 'ഉന്നത' സമ്മാനങ്ങള്‍ കിട്ടിയാലും ശരി,ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സന്‍മാര്‍ഗബോധനം നല്‍കുന്ന വകകളെന്ന നിലക്ക് അത് സ്വീകരിക്കാനാവില്ല.അള്ളാഹുവിലേക്ക് സന്‍ചരിക്കുന്ന യഥാര്‍ത്ഥ ഭക്തന് അത് സ്വീകാര്യമായിരിക്കില്ല.എന്തുകൊണ്ടെന്നാല്‍ ഖുർആനും സംഗീതവും ഒരു ഹൃദയത്തില്‍ ഒരുമിച്ചു ചേരുകയില്ല.ഖുർആനിന്‍റെ മാധുര്യം അനുഭവിച്ച ഒരാള്‍ സംഗീതത്തില്‍ നിന്ന് മുഖം തിരിക്കും.ഖുർആൻ ഒരു പരിചയായി അതില്‍ നിലകൊള്ളും.
(وَمَا الْحَيَاةُ الدُّنْيَا إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ الْآخِرَةُ خَيْرٌ لِلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ)
ഐഹിക ജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല.സൂക്ഷമാലുക്കള്‍ക് പരലോകമത്രെ ഉത്തമമായത്.നിങ്ങളെന്താണ് ചിന്തിക്കാത്തത്?(അന്‍ആം:32)
ഐഹിക ജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല.സൂക്ഷമാലുക്കള്‍ക് പരലോകമത്രെ ഉത്തമമായത്.നിങ്ങളെന്താണ് ചിന്തിക്കാത്തത്?(അന്‍ആം:32)

Comments
Post a Comment