Skip to main content

അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍

1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.✅

2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.✅

3.  ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്. ✅

4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.✅

5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.✅

6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. ✅

7. രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്. ✅

8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.✅

9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്. ✅

10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്. ✅

11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക. ✅

12.പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്. ✅

13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്. ✅

14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്. ✅

15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്. ✅

16. വിസര്‍ജ്യ സ്ഥലത്ത് വച്ച് സംസാരിക്കരുത്.✅

17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.✅

18. നിന്റെ സുഹൃത്തുക്കളെ നീ ദേഷ്യപ്പെടുത്തരുത്.✅

19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.✅

20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്. ✅

21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്. ✅

22.  ഒരിക്കലും കളവു പറയരുത്. ✅

23. മണത്തു നോക്കി ഭക്ഷിക്കരുത്.✅

24.  മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.✅

25.  ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ✅

26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.✅

27.സ്വയം ആത്മാഭിമാനം കൊള്ളരുത്. ✅

28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.✅

29. സ്വയം വീമ്പ് പറയരുത്. ✅

30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്. ✅

31.  അധിധികളെ നന്നായി നല്ല മനസ്സോടെ സൽക്കരിക്കുക. ✅

32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.✅   

33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക. ✅

34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.✅

35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.✅

36.നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.✅

37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,✅

38. ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും പശ്ചാതപിക്കുക.✅

39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.✅

40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.✅
 
♻♻♻♻♻♻♻♻♻♻♻♻
✅✅✅✅✅✅✅✅✅✅✅✅
♻♻♻♻♻♻♻♻♻♻♻♻
ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്‌.

Warning-
എത്ര പെട്ടൊന്ന്
എത്തിക്കാൻ കഴിയും
അത്രയും വേഗം  അയക്കുക. പിന്നേക്ക്  വെക്കരുത്... അല്ലാഹുവിന്റെ  അനുഗ്രഹം നിങ്ങളിൽ  ഉണ്ടാകട്ടെ.......👆👆

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...