Skip to main content

ഹറാമിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക് സ്നേഹത്തോടെ അല്പം ചില ഉപദേശങ്ങൾ

സംഗീതവും സിനിമയും സീരിയലുകളും അശ്ലീല കാഴ്ചകളും കേൾവികളും വായനകളും അന്യ സ്ത്രീ /പുരുഷ ചാറ്റിങ് / മീറ്റിംഗ് .... etc ഇത്തരം ഹറാമിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നവർക്ക് സ്നേഹത്തോടെ അല്പം ചില ഉപദേശങ്ങൾ .....
സര്‍വ്വ ലോകങ്ങളെയും അതിലുള്ളതെല്ലാം സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന – കല്പനകള്‍ക്ക് വിധേയമായി ജീവിച്ചാലും ഇല്ലെങ്കിലും ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന – കാരുണ്യവാനായ സൃഷ്ടാവ്,അവനെ മാത്രമേ ആരാധിക്കാവൂ എന്നും അത് പഠിപ്പിക്കുവാന്‍ കാലാകാലങ്ങളില്‍ നിയോഗിച്ച ദൈവദൂതന്മാരില്‍ മനുഷ്യരാശിക്ക് മുഴുവനും കാരുണ്യമായി നിയോഗിതനായ അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌ നബി (സ), അദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനും ജീവിത ചര്യയും പിന്‍പറ്റി ജീവിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ശാശ്വതമായ ജീവിതത്തില്‍ മോക്ഷം ലഭിക്കുകയുള്ളു എന്ന് നാം മനസിലാകിയവരാണ് .. അതിന്നായ് വിശുദ്ധ ഖുർആനിലൂടെ അതിന്റെ വിശദീകരണമായ തിരു സുന്നതിലൂടെ അല്ലാഹുവിനെ കുറിച്ചും മുഹമ്മദ്‌ നബി (സ) യെ കുറിച്ചും അറിഞ്ഞ് മുസ്‌ലിം എന്ന് അഭിമാനിക്കേണ്ടവരാണ്.
.കാരണം ഇസ്‌ലാം മതം മാത്രമാണ് അല്ലഹുവിങ്കൽ സ്വീകാര്യമായത് ( ആലു ഇംറാന്‍ 3:19)എന്നും നാം മനസിലാകിയവരാണ് .
നമ്മെ അല്ലാഹു തീര്ത്തും ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്നും ( ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ദാരിയാത് 51:56 ) ജീവിതം ഒരു പരീക്ഷണമാണെന്നും അത് പോലെ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.(അന്‍ഫാല്‍ 8:28)
സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും. അല്‍ കഹഫ് :18 :46 )
ഏത് സമയത്തും മരണം നമ്മെ പിടി കൂടുമെന്നും ...ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും അന്‍ബിയാഅ് 21:35 )
ആദ്യമായി...
നമ്മുടെ ജീവിതം വിലയിരുത്തി കൊണ്ടാണ് സർഗ നരകങ്ങൾ തീരുമാനിക്കപ്പെടുക....
ചെയ്യുന്നത് തെറ്റാണെന്ന തിരിച്ചറിവാണ് ആദ്യമായി ഉണ്ടാവേണ്ടത്. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണെന്നും താന്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ വരെ അവന്‍ അറിയുന്നുവെന്നു നാം വിശ്വസിക്കുന്നു. നിങ്ങള്‍ സംഗീതവും സിനിമയും സീരിയലുകളും അശ്ലീല കാഴ്ചകളും കേൾവികളും വായനകളും അന്യ സ്ത്രീ /പുരുഷ ചാറ്റിങ് / മീറ്റിംഗ് അന്യ സ്ത്രീയെ നോക്കുമ്പോഴും അശ്ലീല ചിത്രങ്ങള്‍ കാണുമ്പോഴും നിങ്ങളെ പടച്ചു പരിപാലിക്കുന്ന അല്ലാഹു നിങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ കാണുകയും അറിയുകയും അതില്‍ നിങ്ങളോട് ചോദൃം ചെയ്യപ്പെടുകയും ചെയ്യും എന്ന ബോധം എപ്പോഴുമുണ്ടാവണം.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
[Az-Zalzala:7,8]
إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًۭا
തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.
[17 Al-Isra:36]
നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും അല്ലാഹുവിന്‍റെ റസൂല്(സ) പഠിപ്പിച്ചു തന്ന അധ്യാപനങ്ങളോട് യോജിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണമാവുന്നത്.
തെറ്റുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് എത്രയും വേഗം പശ്ചാതപിച്ചു മടങ്ങണം. നിബന്ധനകളൊത്ത തൌബ ചെയ്യുമ്പോള്‍ അല്ലാഹു അതു പൊറുത്തു തരുന്നു.
അല്ലാഹു പറയുന്നു:
പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(Az-Zumar. 39:53)
അങ്ങനെ നമ്മുടെ ഹൃദയം ശുദ്ധീകൃതമാകുകയും നന്മയിലേക്ക് വ്യഗ്രത കാണിക്കുകയും ചെയ്യും. തൌബ ചെയ്യാത്തിടത്തോളം ഹൃദയം കടുത്തു പോകുകയും കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാന് പ്രേരണയുണ്ടാവുകയും ചെയ്യും. തെറ്റുകള്‍ക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ശിക്ഷ നല്കാം. ഇഹത്തില് നല്കുന്ന ശിക്ഷകളില് പെട്ടതാണ് വീണ്ടും അതേ തെറ്റു ആവര്‌‍ത്തിക്കാനുള്ള മനോഭാവമുണ്ടാവുക എന്നത്. തൌബ ചെയ്തു മടങ്ങുന്നതോടെ ആ സാധ്യതയില്ലാതെയായിത്തീരുന്നു.
തൌബയുടെ നിബന്ധനകളില്‍ പെട്ടതാണ് ചെയ്ത പോയതില്‍ ആത്മാര്‍ത്ഥമായി അതിയായി ഖേദിക്കല്‍. അതുപോലെ തന്നെ ഇനിമുതല്‍ ഇത്തരം തെറ്റുകള്‍ എന്നില്‍ നിന്നുണ്ടാവില്ലെന്ന ദൃഢനിശ്ചയവും. ചെയ്തു പോയ തെറ്റില് നിന്ന് പൂര്‍ണ്ണമായും മാറി നില്ക്കണമെന്ന് പറയേണ്ടതില്ലല്ലോ.
Important Tips :
●തെറ്റില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ പെട്ടതാണ് തെറ്റു ചെയ്യാനുള്ള സാഹചര്യങ്ങളില്‍ നിന്നു മാറി നിലക്കൽ . അത്തരം കൂട്ടുകാരിൽ നിന്നും അകന്നു നില്കുകയും ചെയ്യുക
●പിശാചിന്റെ കാൽപാദങ്ങൾ തിരിച്ചറിയുക...
● കംപ്യൂട്ടറിലും ഫോണിലും മെമറി കാഡുകളിലുമുള്ള അത്തരം (ഹറാമായ ) ഫയലുകള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയുക, ഇത്തരം സൈറ്റുകള്‍ ലഭ്യമാക്കാന്‍ സഹായക്കുന്ന സോഫ്റ്റവേറുകളുണ്ടെങ്കില്‍ അവ നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അണ്‍ഇസ്റ്റാള്‍ ചെയ്യുകയും അതിന്‍റെ ഇന്സ്റ്റാളേഷ്ന് ഫയലുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുക,
●അത്തരം ചാനലുകള്‍ക്കായി ഘടപ്പിച്ചിട്ടുള്ള ഡിഷുകളും അനുബന്ധങ്ങളും നശിപ്പിച്ചു കളയുക, അത്തരം ചാനലുകളുടെ സബ്ക്രിപ്ഷന്‍ റദ്ദാക്കുക. ടിവിയുടെ ചാനല്‍ ലിസ്റ്റുകളില്‍ നിന്നും അത് എടുത്തു കളയുക തുടങ്ങിയവയെല്ലാം സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‍റ ഭാഗങ്ങളാണ്.
●ഒഴിവ് വേളകളില് എപ്പോഴും ദീനുമായ ബന്ധപ്പെട്ട പ്രവൃത്തികളില് ഏര്‍പ്പെടുക. ദിക്റുകളും സ്വലാതുകളും പതിവാക്കുക.
●വിശുദ്ധ ഖുർആൻ Mp3 അര്ത സാഹിതം കേൾക്കുക . പുസ്തകങ്ങള്‍ വായിക്കുക, തഖ്‍വ വര്‍ദ്ധിപ്പിക്കുന്ന പ്രസംഗങ്ങള്‍ ശ്രവിക്കുക. എന്നിവ ചീത്തയിലേക്ക് ശ്രദ്ധ തിരിയാതിരിക്കാന്‍ സഹായിക്കും.
●നിസ്കാരം ഭയഭക്തിയോടെ അഞ്ചു നേരവും ജമാഅതായി നിസ്കരിച്ചാല് നമ്മെ നിഷിദ്ധങ്ങളില്‍ നിന്നും നീചങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തും. പ്രത്യേകിച്ച് അസര്‍ നിസ്കാരം ജമാഅതായി നിസ്കരിക്കാന്‍ ശ്രദ്ധിക്കണം.
●പള്ളിയില്‍യില്‍ത്തന്നെ പൂര്‍ണ്ണമായ വുളുവോടു കൂടിയായിരിക്കണം നിസ്കാരം.
●നിസ്കാര ശേഷവും മറ്റു ദുആക്കു ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലുമെല്ലാം ഈ ദുശ്ശീലത്തില്‍ നിന്നു മോചനം ലഭിക്കാന്‍ ദുആ ചെയ്തു കൊണ്ടിരിക്കണം.
● അന്യസ്ത്രീകളെ / പുരുഷന്മാരെ കാണാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് പരമാവധി മാറിനില്‍ക്കുക.
● കൈവശമുള്ള അശ്ലീല ചിത്രങ്ങളുള്ള സിഡികള്‍ പോലോത്തവ ( എല്ലാ ഹറാമിന്റെ സാമഗ്രികൾ ) നശിപ്പിച്ചു കളയുക
● സുന്നത്ത് നമസ്കാരം.. നോബ്.. വർദ്ധിപ്പിക്കുക..
● രാവിലെയും വൈകുന്നേരങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലും പ്രത്യേകം സുന്നത്തായ ദിക്റുകള്‍ പരമാവധി പ്രാവര്‍ത്തികമാക്കുക. താഴെ കൊടുത്ത ദുആകള്‍ പ്രത്യേകം പതിവാക്കുക
اللّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وُحُسْنِ عِبَادَتِكَ
(അല്ലാവഹുവേ, നിന്നെ സ്മരിക്കാനും നിനക്കും നന്ദി ചെയ്യാനും നല്ലരീതിയില്‍ നിനക്ക് ആരാധാന നിര്‍വഹിക്കാനും നീ എന്നെ സഹായക്കണേ.)
●اللهم إنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
(അല്ലാഹുവേ, നിന്നോട് ഞാന്‍ സന്മാര്‍ഗവും തഖ്‍വയും പാതിവൃത്യവും ഐശ്വര്യവും ചോദിക്കുന്നു.)
●رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ، وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونَ.
(നാഥാ പിശാചുക്കളുടെ ദുര്‍ബോധനത്തില് നിന്നു നിന്നോട് കാവലിനെ ചോദിക്കുന്നു. നാഥാ അവര്‍ എന്‍റെയടുത്ത് സന്നിഹിതരാവുന്നതിലും നിന്നോട് കാവല്‍ തേടുന്നു.)
●اللهم حَبِّبْ إلَىَّ اْلإِيمَانَ وَزَيِّنْهُ فِي قَلْبِي ، وَكَرِّهْ إلَىَّ الْكُفْرِ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنِي مِنَ الرَّاشِدِينَ
(അല്ലാഹുവേ, എനിക്ക് ഈമാനിനെ ഇഷ്ടപ്പെടുത്തേണമേ, അതിനെ എന്‍റെ ഹൃദയത്തില് അലങ്കരിക്കുകയും ചെയ്യേണമേ. എനിക്കു സത്യനിഷേധത്തോടും തെമ്മാടിത്തങ്ങളോടും തെറ്റുകളോടും വെറുപ്പു തോന്നിപ്പിക്കേണമേ. എന്നെ തന്‍റേടമുള്ളവരില്‍ ഉള്‍പ്പെടുത്തേണമേ.)
●رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً اِنَّكَ أَنْتَ الْوَهَّابُ
(ഞങ്ങളുടെ നാഥാ, ഞങ്ങളെ സന്മാര്ഗികളാക്കിയതിനു ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ പിഴപ്പിച്ചു കളയരുത്. ഞങ്ങള്ക്ക് നിന്‍റെയടുത്തുള്ള കാരുണ്യം ഔദാര്യമായി നല്കേണമേ. തീര്ച്ചയായും നീ വലിയ ഉദാരന്‍ തന്നെയല്ലോ.)
●اللهم أَغْنِنِي بِحَلَالِكَ عَنْ حَرَامِكَ ، وَبِطَاعَتِكَ عَنِ مَعْصِيَتِكَ ، وَبِفَضْلِكَ عَمَّنْ سِوَاكَ
(അല്ലാഹുവേ നീ എന്നെ നീ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് പകരം നീ അനുവദിച്ച കാര്യങ്ങള്‍ കൊണ്ടും . നിന്നോടുള്ള അനുസരണക്കേടിനു പകരം നിന്നെ വഴിപ്പെട്ടുകൊണ്ടും നീയല്ലാത്തവരില് നിന്നെ നിന്‍റെ ഔദാര്യം കൊണ്ടും നീ എന്നെ ഐശ്വര്യവാനാക്കണേ).
അര്‍ഥം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുക. അമിതമായ ഭക്ഷണം ഉപേക്ഷിക്കുക (വയറിന്‍റെ മൂന്നിലൊന്നു മാത്രമേ കഴിക്കാവൂ), സജ്ജനങ്ങളുമായി സഹവസിക്കുക.
● രാത്രിയുടെ അര്‍ദ്ധപാതിയില് തഹജ്ജുദ് നിസ്കരിക്കുക.
● സുബ്ഹിക്കു തൊട്ടു മുന്പ് അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക.
●നാം പെരുമാറുന്ന പരിസരവും വസ്ത്രങ്ങളും വാഹനങ്ങളും എപ്പോഴും വെടിപ്പാക്കി വെക്കുക. ബാഹ്യശുദ്ധി ആന്തരിക ശുദ്ധിയെ സഹായിക്കും. എപ്പോഴും വുളൂ എടുക്കുന്നതും അതിനു സഹായിക്കും.
●അവിടങ്ങളിലൊന്നും മലീമസമായ ചിത്രങ്ങളോ അനുവദനീയമല്ലാത്ത ഗാനങ്ങളോ സിനിമകളോ ഒന്നുമുണ്ടാവരുത്. അവ മലക്കുകളുടെ സാന്നിധ്യത്തിനു വിലങ്ങു നില്ക്കും. അപ്പോള്‍ നിങ്ങള്‍ പിശാചിന്‍റെ പിടിയിലമരും.
●മരണം ഏതു സമയത്തും നമ്മെ പിടികൂടുമെന്ന് ബോധ്യം ഊട്ടിയുറപ്പിക്കുക. തന്‍റെ അതേ പ്രായത്തിലുള്ളവരും അവരേക്കാള്‍ ചെറിയവരും പെട്ടെന്നു മരണത്തിനു കീഴ്പ്പെട്ട സംഭവങ്ങള്‍ ഓര്‍ക്കുക. അശ്ലീലങ്ങളിലേക്ക് മനസ്സു നീങ്ങുന്പോള്‍, മരണം ഈ സന്ദര്‍ഭത്തിലും എന്നെ ത്തേടിയെത്താമെന്നുമുള്ള ബോധം എപ്പോഴും പുതുക്കികൊണ്ടിരിക്കുക.
●അല്ലാഹുവിനെയും അവന്‍റെ നിരീക്ഷണത്തെയും ശിക്ഷയേയും മരണത്തെയും എല്ലാം ഓര്‍മ്മിപ്പിക്കുന്ന ഉദ്ധരണികളോ ചിത്രങ്ങളോ ശ്രദ്ധയില് പ്പെടുന്ന സ്ഥലങ്ങളില് സ്ഥാപിക്കുക. അവ കാണുന്പോള്‍ നമ്മെ അശ്രദ്ധയില് നിന്നുണര്‍ത്താന് സഹായിക്കും.
●വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്നു വിവാഹം കഴിക്കുക. വിവാഹിതനാണെങ്കില് ഭാര്യയുമായി കൂടുതല് സമയം സഹവസിക്കുക.
● അത്യാവശ്യങ്ങള്ക്കുമൊഴികെ ഒരിക്കലും ഏകാന്തനായി കഴിഞ്ഞു കൂടരുത്. ഒന്നുകില് കുടുംബത്തോടൊപ്പമോ അല്ലെങ്കില് സജ്ജനങ്ങളോടൊപ്പമോ കഴിയണം.
അവസാനമായി:
തൌബ ചെയ്ത്, ഇനി ഒരിക്കലും തെറ്റിലേക്കില്ല എന്നു ദൃഢ നിശ്ചയം എടുത്തതിനു ശേഷവും ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തെറ്റുകളിലേക്ക് വീണ്ടും വഴുതിപ്പോയാല്‍, എന്തായാലും പറ്റിപ്പോയല്ലോ എന്നു പറഞ്ഞു ആ തെറ്റു തുടര്‍ന്നു പോകരുത്. അല്ലെങ്കില് കുറച്ച് ആസ്വദിച്ച് ആര്‍മാദിച്ചിട്ടു നിര്‍ത്താമെന്നു വെക്കരുത്. ഉടനെത്തന്നെ അതില്‍ നിന്നു വിട്ടു നില്‍ക്കുകയും തൌബ ചെയ്യുകയും ഇനിയങ്ങോട്ടില്ലെന്ന പ്രതിജ്ഞ പുതുക്കുകയും ചെയ്യണം.
ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടെങ്കില് അല്ലാഹു അതിനുള്ള വഴി കാണിച്ചു തരിക തന്നെ ചെയ്യും. അതിനവന്‍ തൗഫീഖ് നല്‍കട്ടെ. ആമീൻ.

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...