സ്വലാത്ത്, ദിക്റ്, ബുർദ്ദ തുടങിയ മജ്ലിസുകളിൽ പങ്കെടുക്കൽ സുന്നത്താണ്. ഇത്തരം സുന്നത്തായ കാര്യങൾക്ക് സ്ത്രീകൾ പോകാൻ പാടുള്ളതല്ല. സുന്നത്തായ കാര്യങൾ നേടാൻ ദൈർഘ്യംകുറഞ്ഞ യാത്രയാണെങ്കിൽ പോലും തനിച്ചോ മറ്റു സ്ത്രീകളുടെ കൂടെയോ സ്ത്രീ യാത്ര ചെയ്യൽ ഹറാമാണ്. (നിഹായ 3/250, ശർവാനി 4/25) സ്വലാത്തും ദിക്റും സുന്നത്താണല്ലോ സുന്നത്തായ കാര്യങൾക്ക് സ്ത്രീ മറ്റു സ്ത്രീകളോടൊപ്പവും പുറപ്പെടാൻ പാടില്ല. (തുഹ്ഫ 4/25) സുന്നത്തായ ഹജ്ജിനും നിർബന്ധമില്ലാത്ത മറ്റു കാര്യങൾക്കും സ്ത്രീ ഒന്നോ അതിൽ കൂടുതലോ സ്ത്രീകളോടൊപ്പമോ ആയാലും പോകാൻ പാടില്ല. (മുഗ്നി 1/467) സുന്നത്തിനു വേണ്ടി സ്ത്രീ എത്ര സ്ത്രീകളുടെ കൂടെയാണെങ്കിലും പുറപ്പെടൽ അനുവദനീയമല്ല നിർബന്ധമല്ലാത്ത എല്ലാ യാത്രകളും അപ്രകാരം തന്നെയാണ്. (ബുജൈരിമീ അലൽ ഖതീബ് 3/191, ബുജൈരിമീ അലൽ മൻഹജ് 6/36) അപ്പോൾ അവളുടെ യാത്ര ഫർളല്ലാത്തതിന്ന് സ്ത്രീകളുടെ കൂടെ തന്നെ നിരുപാധികം ഹറാം തന്നെയാണ്. (ശർഹ് ബാ ഫള്ല് 2/220) അബൂ ദർറ് (റ) വിനെ തൊട്ട് ഉദ്ദരിച്ച ഹദീസ് "ദിക്റിൻറെ മജ്ലിസുകളിലേക്ക് പോവൽ 1000 റക്അത്ത് നിസ്കരിക്കുന്നതിനേക്കാൾ പുണ്യമാണ്" എന്ന് ഇഹ്യാ ഉലൂമി...
നിരവധി ശ്രേഷ്ടതകൾ ഉൾകൊള്ളുന്ന ഒരു മഹത്തായ ഒരു ദിവസമാണിത്. നബി(സ) തങ്ങൾ ആയിശ (റ) യുടെ വീട്ടിലായിരിക്കെ രാത്രിയുടെ പ്രധാന ഭാഗം കഴിഞ്ഞു ആയിശ (റ) ഉണർന്നപ്പോൾ നബി(സ) തങ്ങളെ വിരിപ്പിൽ കാണാനില്ല. മഹതി പെട്ടെന്ന് എഴുന്നേറ്റു അന്വേഷണത്തിനിറങ്ങിയപ്പൊൽ നബി (സ) ജന്നത്തുൽ ബഖീയിൽ പ്രാർതിക്കുന്നതായി കണ്ടു. ആയിശ (റ) അന്വേഷിച്ചിറങ്ങിയ കാര്യം അറിഞ്ഞ നബി (സ) ആയിശ (റ) യോട് പറയുന്നത് ശ്രദ്ദിക്കുക.ആയിശാ..ഇന്നത്തെ രാത്രി അള്ളാഹു തന്റെ പ്രത്യേകമായ റഹ്മത്ത് കൊണ്ട് ജനങ്ങളിലേക്ക് വെളിവാക്കുകയും ബനൂകൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തിനേക്കാൾ അധികം ജനതയ്ക്ക് അല്ലാഹു പൊരുത കൊടുക്കുന്നതുമാണ്. പ്രസ്തുത സംഭവം ശഅബാൻ പതിനഞ്ചാം രാവിനായിരുന്നു. ബനൂകൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമം പറയുവാൻ കാരണം ആ ഗോത്രത്തിനായിരുന്നു അപ്പോൾ ഏറ്റവും കൂടുതൽ ആടുകളുണ്ടായിരുന്നത്. അബു ഹുറൈറ(റ) നെ തൊട്ട് റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസിൽ, വശീകരണം ചെയ്യുന്നവൻ,കണക്കു വെക്കുന്നവൻ, ശറഇയ്യായ കാരണമില്ലാതെ പരസ്പരം വെറുത്ത് നിൽക്കുന്നവൻ, പലിശ തിന്നുന്നവൻ,വ്യഭിചാരി,മദ്യപാനി ,മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ,ഏഷണിക്കാരൻ,കുടുംബ ബന്ധം മുറിക്ക...