സ്വലാത്ത്, ദിക്റ്, ബുർദ്ദ തുടങിയ മജ്ലിസുകളിൽ പങ്കെടുക്കൽ സുന്നത്താണ്. ഇത്തരം സുന്നത്തായ കാര്യങൾക്ക് സ്ത്രീകൾ പോകാൻ പാടുള്ളതല്ല. സുന്നത്തായ കാര്യങൾ നേടാൻ ദൈർഘ്യംകുറഞ്ഞ യാത്രയാണെങ്കിൽ പോലും തനിച്ചോ മറ്റു സ്ത്രീകളുടെ കൂടെയോ സ്ത്രീ യാത്ര ചെയ്യൽ ഹറാമാണ്. (നിഹായ 3/250, ശർവാനി 4/25) സ്വലാത്തും ദിക്റും സുന്നത്താണല്ലോ സുന്നത്തായ കാര്യങൾക്ക് സ്ത്രീ മറ്റു സ്ത്രീകളോടൊപ്പവും പുറപ്പെടാൻ പാടില്ല. (തുഹ്ഫ 4/25) സുന്നത്തായ ഹജ്ജിനും നിർബന്ധമില്ലാത്ത മറ്റു കാര്യങൾക്കും സ്ത്രീ ഒന്നോ അതിൽ കൂടുതലോ സ്ത്രീകളോടൊപ്പമോ ആയാലും പോകാൻ പാടില്ല. (മുഗ്നി 1/467) സുന്നത്തിനു വേണ്ടി സ്ത്രീ എത്ര സ്ത്രീകളുടെ കൂടെയാണെങ്കിലും പുറപ്പെടൽ അനുവദനീയമല്ല നിർബന്ധമല്ലാത്ത എല്ലാ യാത്രകളും അപ്രകാരം തന്നെയാണ്. (ബുജൈരിമീ അലൽ ഖതീബ് 3/191, ബുജൈരിമീ അലൽ മൻഹജ് 6/36) അപ്പോൾ അവളുടെ യാത്ര ഫർളല്ലാത്തതിന്ന് സ്ത്രീകളുടെ കൂടെ തന്നെ നിരുപാധികം ഹറാം തന്നെയാണ്. (ശർഹ് ബാ ഫള്ല് 2/220) അബൂ ദർറ് (റ) വിനെ തൊട്ട് ഉദ്ദരിച്ച ഹദീസ് "ദിക്റിൻറെ മജ്ലിസുകളിലേക്ക് പോവൽ 1000 റക്അത്ത് നിസ്കരിക്കുന്നതിനേക്കാൾ പുണ്യമാണ്" എന്ന് ഇഹ്യാ ഉലൂമി...